Kerala
ബിജെപി അധ്യക്ഷ സ്ഥാനത്തേക്കില്ല: സുരേഷ് ഗോപി
നല്ല പാടവമുള്ളവര്‍ക്കാണ് പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് വരാന്‍ സാധിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം| ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് സുരേഷ് ഗോപി. നേതൃസ്ഥാനത്തേക്ക് വരാന്‍ തയ്യാറല്ല. നല്ല പാടവമുള്ളവര്‍ക്കാണ് പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് വരാന്‍ സാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
കലാകാരനെന്ന നിലയില്‍ കഴിയുന്ന ജോലികള്‍ വെടിപ്പായി ചെയ്യുന്നുണ്ട്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ക്കും പാര്‍ട്ടിക്ക് ഖ്യാതിയുണ്ടാക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
---- facebook comment plugin here -----