Connect with us

AK Antony

എ കെ ആന്റണിയുടെ കഴിവുകേട് മകന്‍ ബി ജെ പിയില്‍ എത്തിയതുകൊണ്ടു പറയാതിരിക്കില്ലെന്നു നിര്‍മല സീതാരാമന്‍

എങ്ങനെയെങ്കിലും ശത്രുവിനെ നേരിടാനുമായിരുന്നു എ കെ ആന്റണി നിര്‍ദ്ദേശിച്ചതെന്നും മന്ത്രി പറഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി | യു പി എ ഭരണകാലത്ത് എ കെ ആന്റണി പ്രതിരോധ മന്ത്രിയായിരുന്നപ്പോള്‍ പ്രതിരോധ ആവശ്യങ്ങള്‍ക്കു ചെലവാക്കാന്‍ പണമില്ലെന്നു പറഞ്ഞതായും എ കെ ആന്റണിയുടെ മകന്‍ ബി ജെ പിയിലായതു കൊണ്ട് ഇക്കാര്യങ്ങളൊന്നും പറയാതിരിക്കില്ലെന്നും മന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

എങ്ങനെയെങ്കിലും ശത്രുവിനെ നേരിടാനുമായിരുന്നു എ കെ ആന്റണി നിര്‍ദ്ദേശിച്ചതെന്നും മന്ത്രി പറഞ്ഞു. 2014ല്‍ ഇന്ത്യന്‍ സൈന്യത്തിന് ആയുധങ്ങളുടേയും മറ്റ് പ്രതിരോധ ഉപകരണങ്ങളുടേയും ക്ഷാമമുണ്ടായിരുന്നെന്ന് ധനമന്ത്രി സഭയില്‍ ചൂണ്ടിക്കാട്ടി. സൈനികര്‍ക്ക് ആവശ്യത്തിന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ പോലും ലഭ്യമല്ലാതിരുന്ന ഒരു കാലത്തുനിന്നാണ് ഞങ്ങള്‍ അധികാരത്തിലേറുന്നത്. രാത്രി കാഴ്ചകള്‍ക്കുള്ള ഉപകരണങ്ങള്‍ പോലും യു പി എ കാലത്ത് സൈനികര്‍ക്ക് ലഭിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായ ഘട്ടത്തിലാണ് ഖജനാവില്‍ പണമില്ലെന്ന് സമ്മതിച്ചത്.

ജയന്തി ടാക്സ് എന്ന പേരില്‍ പണപ്പിരിവു നടത്തിയതിന് എന്ത് വിശദീകരണമാണുള്ളതെന്ന് കോണ്‍ഗ്രസ് പറയണമെന്നും ധനമന്ത്രി ആവശ്യപ്പട്ടു. ഓഗസ്റ്റ വെസ്റ്റ്ലാന്റ് ഇടപാട് 3600 കോടിയുടെ അഴിമതിയായിരുന്നെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ പ്രതിരോധ ബജറ്റ് ഇരട്ടിയായി വര്‍ധിച്ചതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക്‌സഭയില്‍ പറഞ്ഞു. 2013-14ല്‍ അത് 2.53 ലക്ഷം കോടി രൂപയായിരുന്നത് 2024-25ല്‍ 6.22 ലക്ഷം കോടി രൂപയായി. ഇത് എന്‍ ഡി എ സര്‍ക്കാറിന്റെ നേട്ടമായാണു മന്ത്രി പറഞ്ഞത്.

 

Latest