Connect with us

Kerala

നീലേശ്വരം വെടിക്കെട്ടപകടം; മരണം രണ്ടായി

പരുക്കേറ്റ് ചികിത്സയിലായിരുന്ന കിണാവൂര്‍ സ്വദേശി രതീഷ് ഇന്ന് മരണപ്പെട്ടു.

Published

|

Last Updated

കാഞ്ഞങ്ങാട് | നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ കാവ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. പരുക്കേറ്റ ഒരാള്‍ കൂടി മരിച്ചു.

കിണാവൂര്‍ സ്വദേശി രതീഷ് (38) ആണ് മരിച്ചത്. ചോയ്യംങ്കോട് ടൗണിലെ ബാര്‍ബര്‍ തൊഴിലാളിയായ രതീഷ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പരേതനായ അമ്പൂഞ്ഞി-ജാനകി ദമ്പതികളുടെ മകനാണ് അവിവാഹിതനായ രതീഷ്. സഹോദരങ്ങള്‍: കാഞ്ചന, രാഗിണി.

അപകടത്തില്‍ പരുക്കേറ്റ കിണാവൂര്‍ റോഡിലെ സി സന്ദീപ് (38) ഇന്നലെ വൈകിട്ടോടെ മരിച്ചിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലായിരുന്നു സന്ദീപ്. സന്ദീപും രതീഷും സുഹൃത്തുക്കളാണ്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷിബിന്‍ രാജ് (19) എന്നയാളുടെ നിലയും അതീവ ഗുരുതരമായി തുടരുകയാണ്. ഷിബിന്‍ രാജിന് 60 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11.45 ന് ക്ഷേത്രത്തിലെ കളിയാട്ടത്തോടനുബന്ധിച്ചാണ് വെടിക്കെട്ടപകടം നടന്നത്. അപകടത്തില്‍ പരുക്കേറ്റ അനവധി പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

 

---- facebook comment plugin here -----

Latest