Kerala
ആശുപത്രി ശുചിമുറിയില്‍ നവജാത ശിശു മരിച്ച നിലയില്‍; അമ്മ പതിനേഴുകാരി
ക്ലോസറ്റില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ശുചി മുറിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
കൊച്ചി| കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. 17കാരി ക്ലോസറ്റില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ശുചി മുറിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു
കടവന്ത്ര സ്വദേശിയായ യുവതിയുടെ കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് പെണ്‍കുട്ടി അമ്മയ്‌ക്കൊപ്പം സ്‌കാനിങ്ങിനായി ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് ശുചിമുറിയില്‍ പ്രസവിക്കുകയായിരുന്നു. പ്രസവിച്ച പെണ്‍കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു.







