Kerala
നവജാത ശിശുവിനെ ഉപേക്ഷിച്ചു; അമ്മക്കും ആണ്‍ സുഹൃത്തിനുമെതിരെ കേസ്
യുവതിയും കാമുകനും നേരത്തെ വിവാഹിതരായവരാണ്

കൊച്ചി | എറണാകുളത്ത് നവജാത ശിശുവിനെ മറ്റൊരു വയോധിക്കക്ക് കൈമാറിയ കേസില്‍ അമ്മക്കും ആണ്‍സുഹൃത്തിനുമെതിരെ പോലീസ് കേസെടുത്തു. സുഹൃത്തിനെ അറസ്റ്റ് ചെയ്ത പോലീസ് അമ്മയെ വനിതാ കേന്ദ്രത്തിലേക്ക് മാറ്റി. നാലുദിവസം പ്രായമുള്ള കുഞ്ഞിനെയാണ് കൈമാറിയത്.
കുട്ടിയെ ഉപേക്ഷിക്കുമെന്ന് യവതി കൂട്ടുകാരിയോട് പറഞ്ഞിരുന്നു. കൂട്ടുകാരിയാണ് വിവരം കളമശ്ശേരി പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ മറ്റൊരു വീട്ടില്‍ നിന്ന് കണ്ടെത്തി. അവശനിലയില്‍ ആയിരുന്ന കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവതിയും കാമുകനും നേരത്തെ വിവാഹിതരായവരാണ്. ജുവനല്‍ ജസ്റ്റിസ് നിയമപ്രകാരവും ബിഎന്‍എസ് നിയമപ്രകാരവുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനുശേഷം യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു.