National
ഇന്ത്യയില്‍ കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു
163 പേര്‍ക്ക് എക്സ്എഫ്‍ജി സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി | ഇന്ത്യയില്‍ കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു.രാജ്യത്ത് 163 പേരെ ബാധിച്ചത് പുതിയ വകഭേദമായ എക്‌സ്എഫ്ജി ആണെന്ന് കണ്ടെത്തി.89 രോഗികളുള്ള മഹാരാഷ്ട്രയാണ് എക്‌സ്എഫ്ജി കേസുകള്‍ ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്ത സംസ്ഥാനം.
തമിഴ്‌നാട്ടില്‍ 16 കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.കേരളം (15), ഗുജറാത്ത് (11), ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവടങ്ങളില്‍ ആറ് കേസുകള്‍ വീതവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റീകോമ്പിനന്റ് എക്സ്എഫ്ജി വകഭേദത്തിന് നാല് പ്രധാന സ്പൈക്ക് മ്യൂട്ടേഷനുകള്‍ ഉണ്ട്.
കേന്ദ്ര ആരോഗ്യ മന്ത്രാലയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 769 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 7000ത്തിലേക്ക് കടക്കുകയാണ്.കേരളത്തിലാണ് കൂടുതല്‍ രോഗികളുള്ളത്. ഗുജറാത്ത്, കര്‍ണാടക, ബംഗാള്‍, ഡല്‍ഹി എന്നിവിടങ്ങളിലും പ്രതിദിനരോഗികള്‍ കൂടുതലാണ്.