Connect with us

Kerala

ചേരാനെല്ലൂര്‍ വാഹനാപകടം; ജഡ്ജിക്കെതിരെ തെളിവ് നശിപ്പിക്കലിന് കൂടി കേസെടുത്തു

ബിഎന്‍എസ് 238 വകുപ്പാണ് ചേര്‍ത്തിരിക്കുന്നത്. പുതിയ വകുപ്പ് ചേര്‍ത്ത റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു.

Published

|

Last Updated

കൊച്ചി |  ചേരാനെല്ലൂര്‍ വാഹനാപകട കേസില്‍ പതിനേഴുകാരന്റെ പിതാവായ അഡീഷണല്‍ ജില്ലാ ജഡ്ജിക്കെതിരെ തെളിവ് നശിപ്പിക്കല്‍ വകുപ്പു കൂടി ചേര്‍ത്തു. ബിഎന്‍എസ് 238 വകുപ്പാണ് ചേര്‍ത്തിരിക്കുന്നത്. പുതിയ വകുപ്പ് ചേര്‍ത്ത റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു.

അപകടം നടന്ന സ്ഥലത്ത് ജഡ്ജിയുടെ അസാധാരണമായ സാന്നിധ്യവും പോലിസ് സ്റ്റേഷനിലെ ഇടപെടലുകളും തെളിവു നശിപ്പിക്കാനും കേസ് അട്ടിമറിക്കാനുമായുള്ള ശ്രമമാണെന്ന് കാണിച്ച് അപകടത്തില്‍ മരിച്ച ജയപാല കൃഷ്ണന്റെ കുടുംബം പരാതി നല്‍കിയിരുന്നു. ഇതിലാണ് പുതിയ വകുപ്പ് കൂടി ചേര്‍ത്തിരിക്കുന്നത്.

അപകടസ്ഥലത്തെ എതിര്‍കക്ഷിയുടെ അസാധാരണമായ സാന്നിധ്യത്തെ കുറിച്ച് അന്വേഷിക്കണം. അവിടെ അദ്ദേഹം എന്തൊക്കെ ചെയ്തു എന്ന് കണ്ടെത്തുന്നതിനായി അപകടസ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണം. തെളിവുകള്‍ നശിപ്പിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കണമെന്നും പരാതിയിലുണ്ട്. .

അതേ സമയം അന്വേഷണത്തിന് ജയപാല കൃഷ്ണന്റെ കുടുംബം തടസ്സം നില്‍ക്കുന്നതായി പ്രോസിക്യൂഷനും, തങ്ങള്‍ക്ക് പ്രോസിക്യൂഷന്‍ വിവരങ്ങള്‍ കൈമാറുന്നില്ലെന്ന് കുടുംബവും കോടതിയില്‍ പറഞ്ഞു. അന്വേഷണത്തെ സമ്മര്‍ദ്ദത്തില്‍ ആക്കുന്നത് അനുവദിക്കാന്‍ ആവില്ലെന്ന് പറഞ്ഞ കോടതി, തുടര്‍വാദം അടച്ചിട്ട മുറിയിലേക്ക് മാറ്റി. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന് ജഡ്ജിക്കെതിരെ ബിഎന്‍സ് 238 കൂടി ചുമത്തി.17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയിലാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി ഇന്ന് വാദം കേട്ടത്.

കോടതി നിര്‍ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. ഇതിനിടയാണ് ജയബാലകൃഷ്ണന്റെ കുടുംബം അന്വേഷണത്തിന് തടസ്സം നില്‍ക്കുന്നതായി പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. അന്വേഷണത്തെ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പിലും പൊതു സമൂഹത്തിലേക്കും ജയബാലകൃഷ്ണന്റെ അഭിഭാഷകര്‍ നല്‍കി എന്നായിരുന്നു ആരോപണം. എന്നാല്‍ അടിസ്ഥാന രേഖകള്‍ പോലും തരാതെ പ്രോസിക്യൂഷന്‍ നിസ്സഹകരണം നടത്തുന്നതായി ജയബാലകൃഷ്ണന്റെ കുടുംബം ആരോപിച്ചു.

പ്രോസിക്യൂഷന്‍ അഭിഭാഷക ഏഴുവര്‍ഷമായി കോടതിയില്‍ ഉണ്ടെന്നും എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ പ്രത്യേകമായി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Content Highlights: A dispute emerged in court regarding the Jayapala Krishnan investigation. The prosecution alleged that the victim’s family is obstructing the probe. Conversely, the family claimed that critical investigation details are being withheld from them by the prosecution.

Latest