Connect with us

Malappuram

എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലക്ക് പുതിയ ഭാരവാഹികൾ

'ഒറ്റയാകരുത് ഒരാശയമാവുക ' എന്ന ശീർഷകത്തിൽ നടന്ന എസ് എസ് എഫ് അംഗ്വത്ത കാല പ്രവർത്തനങ്ങൾ ജില്ലയിൽ പൂർണ്ണമായി

Published

|

Last Updated

മലപ്പുറം | ‘ഒറ്റയാകരുത് ഒരാശയമാവുക ‘ എന്ന ശീർഷകത്തിൽ നടന്ന എസ് എസ് എഫ് അംഗ്വത്ത കാല പ്രവർത്തനങ്ങൾ ജില്ലയിൽ പൂർണ്ണമായി. 2023 – 24 വർഷത്തെ മലപ്പുറം ഈസ്റ്റ് ജില്ലാ ഭാരവാഹികളെ അരീക്കാട് മൈത്രക്കടവ് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ സ്റ്റുഡന്റ്സ് കൗൺസിലിൽ തിരഞ്ഞടുത്തു.

കൗൺസിൽ നടപടികൾക്ക് സംസ്ഥാന പ്രസിഡന്റ് കെ വൈ നിസാമുദ്ധീൻ ഫാളിലി, സെക്രട്ടറി സി.കെ ശബീറലി, പ്രവർത്തക സമിതി അംഗങ്ങളായ സി.ടി ശറഫുദ്ദീൻ സഖാഫി, എം എ ശുക്കൂർ സഖാഫി, കെ പി മുഹമ്മദ് യൂസുഫ്, സി.കെ .എം റഫീഖ് നേതൃത്വം നൽകി.

ഭാരവാഹികൾ

പ്രസിഡന്റ്: സി കെ എം ശാഫി സഖാഫി മുണ്ടംപറമ്പ്, ജ.സെക്രട്ടറി : കെ പി മുഹമ്മദ് അനസ് കാരിപറമ്പ്, ഫി. സെക്രട്ടറി : എം ശബീറലി അഹ്സനി മലപ്പുറം, സെക്രട്ടറിമാർ: സി പി ഉസാമത്ത് , ടി മുഹമ്മദ് ശുഹൈബ്, പി യൂസുഫലി സഖാഫി, കെ മുഷ്താഖ് സഖാഫി, എൻ മുഹമ്മദ് സ്വഫുവാൻ, എൻ കെ ജാബിർ സിദ്ദീഖി,എൻ ഉനൈസ് സഖാഫി,എം ശഫീഖ് ബുഖാരി, കെ പി സൈഫുദ്ദീൻ. സെക്രട്ടറിയേറ്റ് അംഗങ്ങൾ: നൂഹ് പി അഹ്മദ്, പി ഇർഫാൻ സഖാഫി, പി സിറാജുദ്ദീൻ അഹ്‌സനി.

Latest