lulu hypermarket
സഊദിയില്‍ പുതിയ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നു
ഒന്നര ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് സജ്ജീകരിച്ചിരിക്കുന്നത്

റിയാദ് | ലുലു ഗ്രൂപ്പിന്റെ ആഗോള വിപുലീകരണ സംരംഭങ്ങളുടെ ഭാഗമായി പശ്ചിമ- വടക്കേ ആഫ്രിക്ക മേഖലയിലെ മുന്‍നിര റീട്ടെയില്‍ ശൃംഖലയില്‍ ഒരു കണ്ണികൂടി ചേര്‍ത്ത് റിയാദില്‍ പുതിയ ഹൈപര്‍മാര്‍ക്കറ്റ് തുറന്നു. സഊദിയിലെ 24ാമത്തെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് നഗര മധ്യത്തോട് ചേര്‍ന്ന മലസ് ജില്ലയിലെ അലി ഇബ്ന്‍ അബി താലിബ് റോഡിലാണ് ആരംഭിച്ചത്.
സഊദി നിക്ഷേപ മന്ത്രാലയത്തിലെ ഉപമന്ത്രി അദ്‌നാന്‍ എം അല്‍ശര്‍ഖിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. നിക്ഷേപമന്ത്രാലയം മാനേജിങ് ഡയറക്ടര്‍ മാജിദ് മാജിദ് എം അല്‍ഗാനിം, ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫ് അലി, സി ഇ ഒ സൈഫിഇ രൂപാവാല എന്നിവര്‍ സന്നിഹിതരായിരുന്നു.
ഒന്നര ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് സജ്ജീകരിച്ചിരിക്കുന്നത്. സഊദി അറേബ്യയിലെ ഇരുപത്തി നാലാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റാണിത്.