National
ശിവമൊഗയിലെ പുതിയ വിമാനത്താവളത്തിന് യെദ്യൂരപ്പയുടെ പേര് നല്‍കും: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ
ഫെബ്രുവരി 27 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ വിമാനത്താവളം ഉദ്ഘാടനം ചെയ്യുക.
ബെംഗളുരു| കര്‍ണാടക ശിവമൊഗയിലെ പുതിയ വിമാനത്താവളത്തിന് മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ പേര് നല്‍കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. ഫെബ്രുവരി 27 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ വിമാനത്താവളം ഉദ്ഘാടനം ചെയ്യുക. വിമാനത്താവളത്തിന്റെ പണികള്‍ അവസാന ഘട്ടത്തിലാണ്.
വിമാനത്താവളത്തിന്റെ പണികള്‍ പൂര്‍ത്തിയാകുമ്പോള്‍, പേര് ശുപാര്‍ശ ചെയ്തുകൊണ്ട് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കത്ത് നല്‍കുമെന്നും ഉടന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവമൊഗയുടെ വികസനം സാധ്യമായത് യെദ്യൂരപ്പ യുള്ളത് കൊണ്ടാണെന്നും ബൊമ്മൈ പറഞ്ഞു.







