Connect with us

Kerala

അപൂര്‍വ ജനിതക രോഗം ബാധിച്ച ഗൗതം സുരേഷിന് പുതിയ ആധാര്‍

ആധാര്‍ അതോറിറ്റി അധികൃതര്‍ നേരിട്ടെത്തിയാണ് ഗൗതമിന്റെ രജിസ്‌ട്രേഷന്‍ പുതുക്കിയത്.

Published

|

Last Updated

കൊല്ലം| അപൂര്‍വ ജനിതക രോഗം ബാധിച്ചതിനാല്‍ ആധാര്‍ കാര്‍ഡ് പുതുക്കാന്‍ കഴിയാതെ പ്രയാസപ്പെട്ട കൊല്ലം ഏരൂര്‍ സ്വദേശി ഗൗതം സുരേഷിന് പുതിയ ആധാര്‍. ആധാര്‍ അതോറിറ്റി അധികൃതര്‍ നേരിട്ടെത്തിയാണ് ഗൗതമിന്റെ രജിസ്‌ട്രേഷന്‍ പുതുക്കിയത്.

ഗൗതമിന്റെ അച്ഛന്‍ സുരേഷിന്റെ നിസ്സഹായത വാര്‍ത്തയായതിന് പിന്നാലെയാണ് അധികാരികള്‍ ഇടപെട്ടത്. വിരലടയാളവും കണ്ണിന്റെ ബയോമെട്രിക് വിവരവും പോലും എടുക്കാനാകാതെ അവശനായ 15കാരന്റെ കുടുംബത്തിന് ഒടുവില്‍ സഹായമെത്തുകയായിരുന്നു. ഗൗതമിന്റെ അഞ്ചാം വയസിലെടുത്ത ആധാറാണ് 10 വര്‍ഷത്തിനുശേഷം പുതുക്കിയത്.

 

 

Latest