Kozhikode
നീറ്റ്: ഉന്നത റാങ്ക് നേടി ജാമിഅ മദീനത്തുന്നൂര്‍ വിദ്യാര്‍ഥികള്‍
720 ല്‍ 706 മാര്‍ക്ക് നേടിയ ഹാഫിസ് മുഹമ്മദ് ശാഫിക്ക് ആള്‍ ഇന്ത്യ റാങ്കിംഗില്‍ ഒ ബി സി കാറ്റഗറിയില്‍ 249ാം റാങ്ക്.
മര്‍കസ് ഗാര്‍ഡന്‍ | ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റില്‍ (NEET) ഉന്നത റാങ്കുകള്‍ കരസ്ഥമാക്കി ജാമിഅ മദീനത്തുന്നൂര്‍ വിദ്യാര്‍ഥികള്‍. 720 ല്‍ 706 മാര്‍ക്ക് നേടി ഹാഫിസ് മുഹമ്മദ് ശാഫി ആള്‍ ഇന്ത്യ റാങ്കിംഗില്‍ 688 ഒ ബി സി കാറ്റഗറിയില്‍ 249ാം റാങ്ക് കരസ്ഥമാക്കി. ജാമിഅ മദീനത്തുന്നൂര്‍ ബൈത്തുല്‍ ഇസ്സയില്‍ ബാച്ച്‌ലര്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. കോഴിക്കോട് ജില്ലയിലെ നടമല്‍പൊയില്‍ സ്വദേശികളായ അഹമദ് കുട്ടി-മൈമൂന ദമ്പതികളുടെ മകനാണ് ഹാഫിസ് മുഹമ്മദ് ശാഫി.
ദിഹ്ലിസ് വേള്‍ഡ് സ്‌കൂളിലെ കെ വി മുഹമ്മദ് അല്‍ത്വാഫ് 675 മാര്‍ക്ക് നേടി റാങ്കിന് അര്‍ഹനായി. ബൈത്തുല്‍ ഇസ്സയിലെ തന്നെ ബാച്ച്‌ലര്‍ ആദ്യ വര്‍ഷ വിദ്യാര്‍ഥികളായ ഹാഫിസ് മുഹമ്മദ് ശിബിലിയും മുഹമ്മദ് മിദ്‌ലാജും ആള്‍ ഇന്ത്യ റാങ്കിംഗില്‍ യഥാക്രമം 5298, 2688ഉം ഒ ബി സി കാറ്റഗറിയില്‍ 2055, 11731-ാം റാങ്കും കരസ്ഥമാക്കി.
വിജയികളെ ജാമിഅ മദീനതുന്നൂര്‍ ഫൗണ്ടര്‍ കം റെക്ടര്‍ ഡോ. എ പി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയും അക്കാദമിക് കൗണ്‍സിലും പ്രത്യേകം അഭിനന്ദിച്ചു.







