Connect with us

Kerala

നെടുമ്പാശ്ശേരിയിലും തീപ്പിടിത്തം; കാറുകളും ബൈക്കുകളും കത്തിനശിച്ചു

വിമാനത്താവളത്തിന് സമീപത്തെ ആപ്പിള്‍ റസിഡന്‍സിയില്‍ അര്‍ധരാത്രിയോടെയായിരുന്നു തീപ്പിടിത്തം. ആളപായമില്ല.അഗ്‌നിശമന സേനയെത്തി തീയണച്ചു.

Published

|

Last Updated

കൊച്ചി | എറണാകുളം സൗത്തിലേതിനു പുറമെ നെടുമ്പാശ്ശേരിയിലും തീപ്പിടിത്തം. വിമാനത്താവളത്തിന് സമീപത്തെ ആപ്പിള്‍ റസിഡന്‍സിയില്‍ അര്‍ധരാത്രിയോടെയായിരുന്നു തീപ്പിടിത്തം. ആളപായമില്ല. അഗ്‌നിശമന സേനയെത്തി തീയണച്ചു.

കാര്‍ പാര്‍ക്ക് ചെയ്യുന്ന ഭാഗത്താണ് തീപ്പിടിത്തമുണ്ടായത്. ഒരു കാര്‍ പൂര്‍ണമായും മൂന്ന് കാറുകള്‍ ഭാഗികമായും കത്തിനശിച്ചു. ചില ബൈക്കുകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു.

തീ പടരുമ്പോള്‍ ഒരു മുറിയില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ അഗ്നിശമന സേന രക്ഷപ്പെടുത്തി. മുറിയിലെ എയര്‍ കണ്ടീഷണറും വയറിംഗും മറ്റും കത്തിപ്പോയിട്ടുണ്ട്.

Latest