Connect with us

National

എന്‍ ഡി എ എന്നാല്‍ നോ ഡാറ്റ അവൈലബിള്‍; കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

സര്‍ക്കാരിന് ഡാറ്റകളോ ഉത്തരങ്ങളോ ഉത്തരവാദിത്തമോ ഇല്ലെന്നും രാഹുല്‍

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാറിന് നേരെ പരിഹാസം ചൊരിഞ്ഞ് രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാരിന് ഉത്തരമോ ഉത്തരവാദിത്തമോ ഇല്ലെന്നും എന്‍ ഡി എ എന്നാല്‍ അര്‍ത്ഥമാക്കുന്നത് ‘നോ ഡാറ്റ അവൈലബിള്‍’ എന്നാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ കിട്ടാതെ ആരും മരിച്ചിട്ടില്ല, പ്രക്ഷോഭത്തില്‍ ഒരു കര്‍ഷകനും കൊല്ലപ്പെട്ടിട്ടില്ല, രാജ്യവ്യാപക ലോക്ക്ഡൗണിനിടെ കുടിയേറ്റക്കാര്‍ മരണപ്പെട്ടിട്ടില്ല എന്ന് വരുത്തി തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഡാറ്റകള്‍ സൂക്ഷിക്കാത്തതെന്നും രാഹുല്‍ ട്വീറ്റില്‍ പറയുന്നു.

‘ആള്‍ക്കൂട്ടാക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല, ഒരു മാധ്യമപ്രവര്‍ത്തകനെയും അറസ്റ്റ് ചെയ്തിട്ടില്ല’ എന്ന് പൗരന്മാര്‍ വിശ്വസിക്കണമെന്ന് കേന്ദ്രം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. സര്‍ക്കാരിന് ഡാറ്റകളോ ഉത്തരങ്ങളോ ഉത്തരവാദിത്തമോ ഇല്ലെന്നും രാഹുല്‍ ആരോപിച്ചു

 

Latest