Connect with us

narcotic jihad

നാര്‍കോട്ടിക്ക് ജിഹാദ്; വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണം- വി ഡി സതീശന്‍

തമ്മിലടിക്കട്ടെ എന്ന സമീപനം സ്വീകരിക്കരുത്; കോണ്‍ഗ്രസ് കക്ഷിചേരുന്നില്ല

Published

|

Last Updated

തിരുവനന്തപുരം | നര്‍കോട്ടിക് ജിഹാദ് വിഷയത്തില്‍ രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍ നീക്കം നടക്കുനതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംഘ്പരിവാര്‍ അജന്‍ഡ ഇതിന്റെ പിന്നിലുണ്ട്. സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്ത വ്യാജപ്രചരണം നടക്കുന്നു. ഇക്കാര്യത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കരുത്. തമ്മിലടിക്കട്ടെ എന്ന സമീപനമാണ് സര്‍ക്കാറിനുള്ളത്. വിദ്വേഷ പ്രചരണം തടയാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നില്ല. വിഷയത്തില്‍ ഒരുമിച്ച് നിന്ന് വര്‍ഗീയത ചെറുത്ത് തോല്‍പ്പിക്കണമെന്നും സതീശന്‍ അഭിപ്രായപ്പെട്ടു.

ക്രൈസ്തവ സഭക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ സര്‍ക്കാര്‍ അന്വേഷിക്കണം. നിജസ്ഥിതി പുറത്തുകൊണ്ടുവരണം. ഇരുകൂട്ടരും സംയമനം പാലിക്കണം. കോണ്‍ഗ്രസ് വിഷയത്തില്‍ കക്ഷിചേരുന്നില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.