Connect with us

covid varient

പുതിയ കൊവിഡ് വകഭേദത്തിന് പേരിട്ടു; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

വിദഗ്ധ പാനലിന്റെ അവലോകന യോഗത്തിന് ശേഷമാണ് ഡബ്ല്യൂ എച്ച് ഓ പുതിയ പേരും ജാഗ്രതാ നിര്‍ദ്ദേശങ്ങളും പ്രഖ്യാപിച്ചത്

Published

|

Last Updated

ജനീവ | കൊവിഡിന്റെ പുതിയ വകഭേദം അതീവ അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന. ഇതുവരെയുള്ളതില്‍ ഏറ്റവും അപകടകാരിയായ വകഭേദമാണ് ഇതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ബി.1.1.529 എന്ന വകഭേദത്തിന് ഒമിക്രോണ്‍ എന്ന പേര് നല്‍കി.

വിദഗ്ധ പാനലിന്റെ അവലോകന യോഗത്തിന് ശേഷമാണ് ഡബ്ല്യൂ എച്ച് ഓ പുതിയ പേരും ജാഗ്രതാ നിര്‍ദ്ദേശങ്ങളും പ്രഖ്യാപിച്ചത്. 2021 നവംബര്‍ 9തിനാണ് പുതിയ വകഭേദത്തിന്റെ രോഗബാധ കണ്ടെത്തിയത്.

ഏറ്റവും കൂടുതല്‍ മ്യൂട്ടേഷന്‍ സംഭവിച്ചിട്ടുള്ള വകഭേദമാണ് ഇതെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തി. ഈ വകഭേദം മൂലം വീണ്ടും അണുബാധ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest