Connect with us

Education

എന്‍ എ എം മെഡിക്കല്‍ ഓഫീസര്‍ റാങ്ക് ലിസ്റ്റ്: ആദ്യ അഞ്ച് റാങ്കുകളില്‍ നാലും സ്വന്തമാക്കി മര്‍കസ് യുനാനി മെഡി. കോളജ്

ഹുസ്‌ന, ബരീറ, നസാഹ, ഹാഫിസ മറിയം ഒ പി എന്നിവരാണ് ക്രമപ്രകാരം ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് റാങ്കുകള്‍ നേടിയത്

Published

|

Last Updated

കോഴിക്കോട് | നാഷനല്‍ ആയുഷ് മിഷന്‍ (എന്‍ എ എം) നടത്തിയ മെഡിക്കല്‍ ഓഫീസര്‍ പരീക്ഷാ റാങ്ക് ലിസ്റ്റില്‍ മികച്ച നേട്ടവുമായി മര്‍കസ് യുനാനി മെഡി. കോളജ് പൂര്‍വ വിദ്യാര്‍ഥികള്‍. ആദ്യ അഞ്ച് റാങ്കുകളില്‍ നാലും സ്വന്തമാക്കിയാണ് മര്‍കസ് യുനാനിയുടെ പൂര്‍വ വിദ്യാര്‍ഥികള്‍ തിളങ്ങിയത്.

ഹുസ്‌ന നല്ലെങ്ങല്‍ ഒന്നാം റാങ്കും ബരീറ സി കെ രണ്ടാം റാങ്കും നസാഹ മൂന്നാം റാങ്കും നേടിയപ്പോള്‍ ഹാഫിസ മറിയം ഒ പി അഞ്ചാം റാങ്ക് നേടി. ഹുസ്‌ന, ബരീറ, നസാഹ എന്നിവര്‍ 2017- 22 ബാച്ചിലെ വിദ്യാര്‍ഥിനികളും ഹാഫിസ മറിയം ഒ പി 2018- 23 ബാച്ചിലെ വിദ്യാര്‍ഥിനിയുമാണ്. റാങ്ക് ജേതാക്കളെ മര്‍കസ് യുനാനി മെഡി. കോളജ് മാനേജ്‌മെന്റും സ്റ്റാഫും അഭിനന്ദിച്ചു.

Latest