Kerala
പ്രതികൂല കാലാവസ്ഥ; മുതലപ്പൊഴിയില്‍ തിരച്ചില്‍ നിര്‍ത്തി സ്കൂബ സംഘം
നാലംഗ സ്‌കൂബാ സംഘമാണ് തെരച്ചിലിനായി ഇറങ്ങിയത്.
തിരുവനന്തപുരം| പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മുതലപ്പൊഴിയില്‍ കാണാതായ ഷിജിനായുള്ള തിരച്ചില്‍ സ്‌കൂബ സംഘം തത്കാലത്തേക്ക് നിര്‍ത്തി. ഷിജിനെ കാണതായി ഒമ്പത് ദിവസം പിന്നിടുമ്പോഴാണ് തിരച്ചിലിനായി സ്‌കൂബ സംഘമെത്തുന്നത്.
നാലംഗ സ്‌കൂബാ സംഘമാണ് തെരച്ചിലിനായി ഇറങ്ങിയത്. അതേ സമയം സ്‌കൂബ സംഘം നടത്തിയ തെരച്ചിലില്‍ അതൃപ്തി അറിയിച്ച് ഷിജിന്റെ കുടുബവും രംഗത്ത് വന്നിരുന്നു.
എന്നാല്‍ കഴിയാവുന്ന എല്ലാ കാര്യങ്ങളും മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനായി ചെയ്യുമെന്ന് ഫീഷറീസ് വകുപ്പ് മന്ത്രി അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്നും നിലവിലെ കാര്യങ്ങള്‍ പര്യാപ്തമാല്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
Content Highlights:
The scuba search for Shijin, who went missing nine days ago at Muthalapozhi, has been temporarily halted due to bad weather. The victim’s family expressed dissatisfaction with the search efforts. Meanwhile, Fisheries Minister Abdul Gafoor stated that all measures will be taken to enhance safety.



