Connect with us

Kerala

മുതലപ്പൊഴിയില്‍ വള്ളത്തില്‍ നിന്ന് കായലില്‍ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

അഴിമുഖം കടന്ന് കായലില്‍ പ്രവേശിക്കുമ്പോള്‍ പ്രവീണ്‍ അപസ്മാരം വന്ന് കായലില്‍ വീഴുകയായിരുന്നു

Published

|

Last Updated

തിരുവനന്തപുരം| മുതലപ്പൊഴിയില്‍ മത്സബന്ധനം കഴിഞ്ഞ് മടങ്ങഴെ വള്ളത്തില്‍ നിന്ന് കായലില്‍ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി പ്രവീണിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അഴിമുഖം കടന്ന് കായലില്‍ പ്രവേശിക്കുമ്പോള്‍ അപസ്മാരം വന്ന് പ്രവീണ്‍ കായലില്‍ വീഴുകയായിരുന്നു. ഇന്നലെയാണ് അപകടമുണ്ടായത്.

ഉടന്‍ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ സ്ഥലത്ത് തിരച്ചില്‍ ആരംഭിച്ചു. ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ സംഘവും തിരച്ചില്‍ നടത്തി. രാത്രി വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് പുലര്‍ച്ചെയോടെയാണ് പ്രവീണിന്റെ മൃതദേഹം കണ്ടെത്തിയത്.

Content Highlights:
The body of Praveen, a fisherman from Anchuthengu who went missing after falling into the backwaters at Muthalapozhi, has been recovered. He reportedly suffered an epilepsy attack while returning after fishing. Rescue teams including Scuba divers found the body early morning today.

 

---- facebook comment plugin here -----

Latest