Connect with us

Kuwait

രാജ്യ നിയമങ്ങൾ അംഗീകരിച്ചു ജീവിക്കണം: ഡോ. അബ്ദുൽ ഹകീം അസ്ഹരി

കുവൈത്ത് നാഷണൽ  ഡേ ആഘോഷിച്ച് ഐ സി എഫ്

Published

|

Last Updated

കുവൈത്ത് സിറ്റി | എല്ലാവിധ സ്വാതന്ത്ര്യവും സംരക്ഷണവും നൽകുന്ന കുവൈത്തിനോടും ഭരണാധികാരികളോടും ജനങ്ങളോടും വലിയ കടപ്പടാണ് ഉള്ളതെന്നും അത് മറക്കരുതെന്നും മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. കുവൈത്ത് നാഷണൽ  ഡേയോടനുബന്ധിച്ചു ഐ സി എഫ് കുവൈത്ത് ദസ് മ ടീച്ചേഴ്സ് ഹാളിൽ സംഘടിപ്പിച്ച പൊതുയോഗത്തെ അഭിസംബോധനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദീനിന്റെ വിധി വിലക്കുകൾ പൂർണാർഥത്തിൽ ജീവിത്തിൽ പകർത്തി ജീവിക്കുമ്പോഴാണ് ഇതര രാജ്യക്കാർക്കും ഇതര സമുദായങ്ങൾക്കും മതിപ്പുണ്ടാകുന്നത്. ജീവിക്കുന്നതിനും വിദ്യാഭ്യാസ- ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനും വളരെ വലിയ സ്വാതന്ത്ര്യമാണ് ലഭിക്കുന്നത്. അതിനാൽ മാതൃകാപരമായ ജീവിതം കാഴ്ച വെക്കാൻ നമുക്ക് കഴിയണമെന്ന് അദ്ദേഹം ഓർമപ്പെടുത്തി.
ഐ സി എഫ് മദ്രസാ വിദ്യാർഥികളുടെ ഘോഷയാത്രയും ദഫ് പ്രാഗ്രാമും ആഘോഷ പരിപാടി കൾക്ക് മാറ്റുകൂട്ടി. കുവൈത്ത് ദേശിയ ഗാനാലപനത്തോടെ ആരംഭിച്ച ആഘോഷ പരിപാടിയിൽ കുവൈത്ത് നാഷണൽ ഐ സി എഫ് പ്രസിഡന്റ് അബ്ദുൽ ഹകീം ദാരിമി അധ്യക്ഷത വഹിച്ചു.
മർകസ് നോളേജ് സിറ്റി സി എ ഒ അഡ്വ. തൻവീർ ഉമർ പ്രസംഗിച്ചു.
കുവൈത്ത് സോസൈറ്റിഫോർ ഇസ്‌ലാമിക്ക് എഡ്യൂക്കേഷൻ ചെയർമാൻ ഡോ. അഹ്മദ് അൽ നിസഫ് ഉദ്ഘാടനം ചെയ്തു.  ഐ സി എഫ് ജനറൽ സെക്രട്ടറി അബ്ദുല്ല വടകര സ്വാഗതവും അബൂ മുഹമ്മദ്‌ നന്ദിയും പറഞ്ഞു.

Latest