Connect with us

kna khadar @ rss stage

മുസ്‌ലിം ലീഗ് നേതാവ് കെ എന്‍ എ ഖാദര്‍ ആര്‍ എസ് എസ് വേദിയില്‍

ആര്‍ എസ് എസ് ദേശീയ നേതാവ് ജെ നന്ദകുമാര്‍ കെ എൻ എ ഖാദറെ പൊന്നാട അണിയിച്ചു.

Published

|

Last Updated

കോഴിക്കോട് | മുസ്‌ലിം ലീഗ് നേതാവും മുന്‍ എം എല്‍ എയുമായ കെ എന്‍ എ ഖാദര്‍ ആര്‍ എസ് എസ് വേദിയില്‍. കോഴിക്കോട് കേസരിയില്‍ സ്‌നേഹബോധി ശില്‍പ്പം അനാച്ഛാദന ചടങ്ങിലാണ് അദ്ദേഹം സംബന്ധിച്ചത്. ആര്‍ എസ് എസ് ദേശീയ നേതാവ് ജെ നന്ദകുമാര്‍ കെ എൻ എ ഖാദറെ പൊന്നാട അണിയിച്ചു.

അരമണിക്കൂറിലധികം നീണ്ട അദ്ദേഹത്തിന്റെ പ്രസംഗത്തിനിടയില്‍ ആര്‍ എസ് എസ് ബൗദ്ധിക വിഭാഗമായ പ്രജ്ഞാപ്രവാഹിന്റെ ദേശീയ കണ്‍വീനറായ ജെ നന്ദകുമാറിനെ പ്രശംസിക്കുന്നുണ്ട്. ഒരു സമയത്ത് എന്നെ മുസ്‌ലിം തീവ്രവാദിയെന്ന് പ്രചരിപ്പിച്ചു. ഗുരുവായൂരില്‍ മത്സരിച്ച സമയത്ത് ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് പോയപ്പോള്‍ എന്നെ സംഘിയാക്കി. പിന്നെ ഞാന്‍ നിരീശ്വരവാദിയാണെന്ന് പറഞ്ഞു. യഥാര്‍ഥത്തില്‍ ഞാന്‍ ആരാണെന്നാണ് ഞാന്‍ പഠിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുവര്‍ണ ക്ഷേത്രത്തില്‍ പോയപ്പോള്‍ പൂജാരിയുടെ മകന്‍ ഹര്‍മീന്ദര്‍ സിംഗിനെ കെട്ടിപ്പിടിച്ച് കരഞ്ഞിട്ടുണ്ട്. ഓരോ സംഭവവും ഓരോ രീതിയിലാണ് ഓരോരുത്തരും നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിവാദമായ സാഹചര്യത്തില്‍ പരിപാടിയില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് കെ എന്‍ എ ഖാദര്‍ രംഗത്തെത്തി. സാംസ്കാരിക പരിപാടിയെന്ന നിലയിലാണ് പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ദുഷ്പ്രചാരണം നടത്തുന്നത് ശരിയല്ല. പരിപാടിയില്‍ പങ്കെടുത്തത് തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല. സാദിഖലി ശിഹാബ് തങ്ങളും മുസ്‌ലിം ലീഗും സ്വീകരിക്കുന്ന നിലപാടാണ് തന്റേതെന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

---- facebook comment plugin here -----

Latest