Connect with us

Kerala

ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ കൊലപാതകം; കൊലപ്പെടുത്തിയത് താനല്ലെന്ന് ഹരികുമാര്‍ കോടതിയില്‍

പ്രതിക്ക് മാനസിക രോഗമുണ്ടോയെന്ന് പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു.

Published

|

Last Updated

തിരുവനന്തപുരം| ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റം നിഷേധിച്ച് പ്രതി ഹരികുമാര്‍ കോടതിയില്‍. കുഞ്ഞിനെ കൊന്നത് താനല്ലെന്ന് ഹരികുമാര്‍ പറഞ്ഞു. പ്രതിക്ക് മാനസിക രോഗമുണ്ടോയെന്ന് പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു. അന്വേഷണ സംഘം മാനസികരോഗ വിദഗ്ധന്റെ സഹായം തേടും.

പ്രതിയെ കുറ്റകൃത്യത്തിലേക്ക് നയിച്ചത് സഹോദരിയോടുള്ള കടുത്ത വിരോധമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുഞ്ഞിന് ശ്രദ്ധ കൊടുത്തു തുടങ്ങിയതോടെ തന്നോടുള്ള സ്നേഹം കുറഞ്ഞുവെന്ന് പ്രതിക്ക് തോന്നി. പരസ്ത്രീ ബന്ധം സഹോദരി വിലക്കിയതും ഹരികുമാറിന് വിരോധത്തിന് കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി കെ സുദര്‍ശന്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഹരികുമാറിന്റെ മൊഴിയില്‍ സ്ഥിരതയില്ല. ഇപ്പോള്‍ പറയുന്ന കാര്യങ്ങളല്ല പ്രതി പിന്നീട് പറയുന്നതെന്നും മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നതായാണ് പ്രതി പറഞ്ഞതെന്നും എസ്പി വ്യക്തമാക്കിയിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്നാണ് പ്രതി നേരത്തെ സമ്മതിച്ചതെന്നും എസ്പി കെ സുദര്‍ശന്‍ പറഞ്ഞിരുന്നു.

 

 

 

---- facebook comment plugin here -----

Latest