Connect with us

ഡോക്ടര്‍ വന്ദനദാസിന്റെ കൊലപാതകം സംഭവിച്ച് ഹൈക്കോടതി ഇന്നും പോലീസിനെ വിമര്‍ശിച്ചു.
സംവിധാനങ്ങലുടെ വീഴ്ചയാണ് ഈസംഭവത്തിലൂടെ പുറത്തുവരുന്നതെന്നു കോടതി പറഞ്ഞു. ഈ വീഴ്ചകളെ എങ്ങിനെ ന്യായീകരിക്കാനാവും എന്നം ചോദിച്ചു. ഇന്നലെ കോടതി ആവശ്യപ്പെട്ടതനുസരിച്ച് വിശദമായ റിപ്പോര്‍ട്ട് എ ഡി ജി പി ഓണ്‍ലൈനായി സമര്‍പ്പിച്ചു. സന്ദീപ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചതിന്റെ ശബ്ദരേഖയടക്കമാണു സമര്‍പ്പിച്ചത്.

ആശുപത്രിയില്‍ സംഭവിച്ച കാര്യങ്ങള്‍ വിശദമായി രേഖപ്പെടുത്തിയ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. ഇതോടൊപ്പം കേസിലെ എഫ് ഐ ആറില്‍ സംഭവിച്ച പിശകുകള്‍ തിരുത്തുകയും ചെയ്യും.

വീഡിയോ കാണാം

Latest