NIMISHA PRIYA
യെമന്‍ പൗരന്റെ കൊലപാതകം: നിമിഷ പ്രിയയുടെ വധശിക്ഷ ശരിവെച്ചു
2017 ജൂലൈയിൽ യെമനിൽ വെച്ചായിരുന്നു സംഭവം.

സന്‍ആ | യെമനി പൗരനെ വധിച്ച കേസില്‍ മലയാളിയായ നിമിഷ പ്രിയയുടെ വധശിക്ഷ സന്‍ആയിലെ അപ്പീല്‍ കോടതി ശരിവെച്ചു. നിമിഷ പ്രിയക്ക് ഇനി സുപ്രീം കോടതിയെ സമീപിക്കാം.
2017 ജൂലൈയിൽ യെമനിൽ വെച്ചായിരുന്നു സംഭവം. യെമനീ പൗരനായ തലാല്‍ അബ്ദു മെഹ്ദിയെ നിമിഷയും മറ്റൊരു സഹപ്രവര്‍ത്തകയും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷയുടെ ക്ലിനിക്കിന്റെ പാര്‍ട്ണര്‍ ആയിരുന്നു മെഹ്ദി. ഇയാള്‍ ക്രൂരമായി പീഡിപ്പിക്കാറുണ്ടെന്നും ആത്മരരക്ഷാര്‍ഥമാണ് കൊലപാതകമുണ്ടായതെന്നും നിമിഷ മൊഴി നല്‍കിയിരുന്നു.
---- facebook comment plugin here -----