Connect with us

From the print

ഒഡിഷയെ വീഴ്ത്തി മുംബൈ സിറ്റി

ഒഡിഷയെ 2-1ന് തകര്‍ത്ത മുംബൈ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു.

Published

|

Last Updated

മുംബൈ | ഐ എസ് എല്ലില്‍ മുംബൈ സിറ്റിയുടെ കുതിപ്പിന് തടയിടാന്‍ ഒഡിഷ എഫ് സിക്കുമായില്ല. ഒഡിഷയെ 2-1ന് തകര്‍ത്ത മുംബൈ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു.

22-ാം മിനുട്ടില്‍ യോര്‍ഗ പെരേര ഡയസിലൂടെ മുംബൈ ലീഡെടുത്തപ്പോള്‍ മൂന്ന് മിനുട്ടിനുള്ളില്‍ ഒഡിഷ തിരിച്ചടിച്ചു. ഡിയേഗോ മൗറിഷ്യോയാണ് ലക്ഷ്യം കണ്ടത്. 61-ാം മിനുട്ടില്‍ ലാലിയന്‍സുവാല ചാംഗ്തെ വിജയ ഗോള്‍ നേടി.

21 മത്സരങ്ങളില്‍ മുംബൈയുടെ 14ാം ജയാണിത്. 47 പോയിന്റുമായാണ് അവര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 20 കളികളില്‍ 42 പോയിന്റുമായി മോഹന്‍ ബഗാനാണ് രണ്ടാമത്. 39 പോയിന്റുള്ള ഒഡിഷ മൂന്നാം സ്ഥാനത്താണ്.

 

Latest