Kannur
ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ധാക്കിക്കാൻ നീക്കം
മട്ടന്നൂർ, മുഴക്കുന്ന് സ്റ്റേഷനുകളിൽ ആകാശിനെതിരെ കേസുകളുണ്ടെന്ന്
കണ്ണൂർ | ഷുഐബ് വധക്കേസിൽ ആകാശ് തില്ലങ്കേരിക്ക് ലഭിച്ച ജാമ്യം റദ്ധാക്കിക്കാൻ നീക്കം. ജാമ്യവ്യവസ്ഥ ലംഘിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ധാക്കണമെന്നാണ് തലശ്ശേരി സെഷൻസ് കോടതിയിൽ അപേക്ഷയിൽ ആവശ്യപ്പെടുന്നത്.
മട്ടന്നൂർ, മുഴക്കുന്ന് സ്റ്റേഷനുകളിൽ ആകാശിനെതിരെ കേസുകളുണ്ടെന്നാണ് അപേക്ഷയിൽ കാണിക്കുന്നത്.
ആകാശ് തില്ലങ്കേരിയും സംഘവും സോഷ്യൽ മീഡിയയിൽ നടത്തുന്ന തുറന്നുപറച്ചിലും വെല്ലുവിളികളും സർക്കാറിനെ കുഴക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തില്ലങ്കേരിയെ പൂട്ടാൻ നീക്കം നടക്കുന്നത്.
വിഷയത്തിൽ പാർട്ടിയുടെ നിലപാടറിയിക്കുന്നതിനായി സംഘടിപ്പിച്ച യോഗം തില്ലങ്കേരിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, പി ജയരാജൻ പൊതുയോഗത്തിൽ സംസാരിക്കും.







