Connect with us

rain alert

കാലവര്‍ഷമെത്തി; നാല് ദിവസം കനത്ത മഴ

ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; കടലില്‍ പോകുന്നതിനും വിലക്ക്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇന്ന് മുതല്‍ വ്യാഴായ്ചവരെ ഇടിമിന്നലോട് കൂടിയ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകുന്നതിനും വിലക്കുണ്ട്.

അതേസമയം കാലവര്‍ഷം എത്തിയെങ്കിലും ആദ്യ ആഴ്ചകളില്‍ വലിയ മഴ പ്രതീക്ഷിക്കുന്നില്ല. ജൂണ്‍ പകുതിയോടെയാകും മഴ ശക്തമാകുക എന്നാണ് കണക്കുകൂട്ടല്‍.

 

Latest