Connect with us

National

കാലവര്‍ഷം; മധ്യപ്രദേശില്‍ 252 പേര്‍ മരിച്ചതായി സര്‍ക്കാര്‍

3,628 പേരെ ദുരിതബാധിത പ്രദേശങ്ങളില്‍ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചു

Published

|

Last Updated

ഭോപ്പാല്‍ |  മധ്യപ്രദേശില്‍ കാലവര്‍ഷത്തില്‍ ഇതുവരെ 252 പേര്‍ മരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.132 മുങ്ങിമരണങ്ങളും, ഇടിമിന്നലില്‍ 60 മരണങ്ങളും, വീടുകള്‍, മതിലുകള്‍, മരങ്ങള്‍ എന്നിവ തകര്‍ന്നതിനെത്തുടര്‍ന്ന് 13 മരണങ്ങളും ഉള്‍പ്പെടുന്നു ആളപായത്തിന് പുറമേ, മഴയുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ 432 മൃഗങ്ങളും 1,200 കോഴികളും ചത്തിട്ടുണ്ട്.സംസ്ഥാനത്തുടനീളം നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഫലമായി 3,628 പേരെ ദുരിതബാധിത പ്രദേശങ്ങളില്‍ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചു.മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ അധ്യക്ഷതയില്‍ ജില്ലാ കലക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് കണക്കുകള്‍ പങ്കുവെച്ചത്.

53 ദുരിതാശ്വാസ ക്യാമ്പുകളിലായി 3,065 പേര്‍ നിലവില്‍ കഴിയുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ദുരിതബാധിതര്‍ക്ക് ഭക്ഷണം, വെള്ളം, മരുന്നുകള്‍, വസ്ത്രം തുടങ്ങിയ അവശ്യ സേവനങ്ങള്‍ ഈ ക്യാമ്പുകള്‍ നല്‍കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ദുരിതാശ്വാസ നിധിയില്‍ നിന്ന് 3,600 കോടി രൂപ അനുവദിച്ചു. ഇതില്‍ 28.49 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഇതിനകം വിതരണം ചെയ്തു.ഭോപ്പാല്‍, ഗ്വാളിയോര്‍, ജബല്‍പൂര്‍, ധാര്‍ എന്നിവിടങ്ങളില്‍ എന്‍ഡിആര്‍എഫ് ടീമുകളെ വിന്യസിച്ചിട്ടുണ്ട
.

 

Latest