Kerala
100ലധികം മോഷണക്കേസുകളില്‍ പ്രതി; അന്തര്‍ സംസ്ഥാന മോഷ്ടാവ് മണവാളന്‍ ഷാജഹാന്‍ പിടിയില്‍
കല്‍പകഞ്ചേരി ഇന്‍സ്‌പെക്ടര്‍ കെ സലീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

മലപ്പുറം| 100ലധികം മോഷണ കേസില്‍ പ്രതിയായ അന്തര്‍ സംസ്ഥാന മോഷ്ടാവ് മണവാളന്‍ ഷാജഹാന്‍ പിടിയില്‍. പെരുമണ്ണക്ലാരി ചെട്ടിയാംകിണറിലെ വീട്ടില്‍ നിന്നും 75000 രൂപ കവര്‍ന്ന കേസിലാണ് ഷാജഹാനെ കല്‍പകഞ്ചേരി ഇന്‍സ്‌പെക്ടര്‍ കെ സലീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മാസമാണ് മോഷണം നടത്തിയത്. മോഷണം നടത്തി ഒളിവില്‍ പോയ ഷാജഹാനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇതിനിടയിലാണ് വേങ്ങരയില്‍ നിന്ന് താനാളൂര്‍ ഒഴൂര്‍ സ്വദേശി കുട്ടിയമ്മക്കനകത്ത് ഷാജഹാനെ (59) പോലീസ് പിടികൂടിയത്.
കേരളത്തില്‍ വിവിധ ജില്ലകളിലും കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലുമായി 100ലധികം മോഷണ കേസുകള്‍ ഷാജഹാനെതിരെയുണ്ട്.
---- facebook comment plugin here -----