Connect with us

Ongoing News

മോന്‍സന്‍ മാവുങ്കല്‍ കേസ്: ക്രൈംബ്രാഞ്ച് ഡിജിപിയുടെ മൊഴിയെടുത്തു

മോന്‍സനെ വ്യക്തിപരമായി പരിചയമില്ലെന്ന് അനില്‍കാന്ത് മൊഴി നല്‍കി

Published

|

Last Updated

തിരുവനന്തപുരം  | മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ ഡിജിപി അനില്‍കാന്തിന്റെ മൊഴിയെടുത്തു. ക്രൈംബ്രാഞ്ച് ആണ് ഡിജിപിയുടെ മൊഴി രേഖപ്പെടുത്തിയത് .മോന്‍സന്‍ പോലീസ് ക്ലബ്ബില്‍ തങ്ങിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഡിജിപിക്ക് മോന്‍സന്‍ ഉപഹാരം നല്‍കിയ ചിത്രവും പുറത്തു വന്നിരുന്നു. ഇതില്‍ ക്രൈംബ്രാഞ്ച് വ്യക്തത തേടിയാണ് അന്വേഷണ സംഘം ഡിജിപിയില്‍ നിന്നും മൊഴിയെടുത്തത്.

പ്രവാസി മലയാളി ഫെഡറേഷന്റെ ആറ് പേര്‍ തന്നെ കാണാന്‍ വന്നതായി ഡിജിപി മൊഴി നല്‍കി. അക്കൂട്ടത്തില്‍ മോന്‍സനും ഉണ്ടായിരുന്നു. അതിനപ്പുറം മോന്‍സനെ വ്യക്തിപരമായി പരിചയമില്ലെന്ന് അനില്‍കാന്ത് മൊഴി നല്‍കി. ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

കേസില്‍ ലോക്നാഥ് ബെഹ്റയുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി. ബീറ്റ് ബോക്സ് വച്ചതിലും, മ്യൂസിയം സന്ദര്‍ശിച്ചതിലും വിവരങ്ങള്‍ തേടി. ട്രാഫിക് ഐജി ലക്ഷ്മണില്‍ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. ലക്ഷ്മണും മോന്‍സനും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. ലക്ഷ്മണ്‍ മോന്‍സന്റെ മകളുടെ വിവാഹ നിശ്ചയത്തിനും പങ്കെടുത്തിരുന്നു.

 

Latest