up election
യോഗിയെ പ്രകീര്‍ത്തിക്കാന്‍ മോദിയുടെ പുതിയ ഫോര്‍മുല
യു പി പ്ലസ് യോഗി ബഹുത് ഉപയോഗി എന്നായിരുന്നു മോദിയുടെ പരാമര്‍ശം

ലക്‌നോ | പ്രസംഗങ്ങളില്‍ പുതിയ വണ്‍ലൈനുകളും മുദ്രാവാക്യങ്ങളും അവതരിപ്പിച്ച് ഉത്തരേന്ത്യന്‍ ഭൂരിപക്ഷങ്ങളുടെ കൈയ്യടി നേടുന്നതില്‍ മികവ് പലതവണ തെളിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രകീര്‍ത്തിക്കാന്‍ മുന്നോട്ട് വെച്ചത് പുതിയ ഫോര്‍മുല. അടുത്ത വര്‍ഷമാദ്യം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് ഗംഗാ എക്‌സ്പ്രസ് ഹൈവേക്ക് തറക്കലിടുന്ന വേളയിലാണ് മോദി പുതിയ സമവാക്യം അവതരിപ്പിച്ചത്.
യു പി പ്ലസ് യോഗി ബഹുത് ഉപയോഗി എന്നായിരുന്നു മോദിയുടെ പരാമര്‍ശം. ഉത്തര്‍പ്രദേശും യോഗിയും ചേര്‍ന്നാല്‍ വലിയ ഉപയോഗിയാമെന്നാണ് ജനങ്ങള്‍ പറയുന്നതെന്ന് മോദി പറഞ്ഞു. യോഗി അധികാരത്തില്‍ എത്തും മുമ്പ് ആളുകള്‍ ഉത്തര്‍പ്രദേശ് വിട്ട് പോകുമായിരുന്നു. മോശം ക്രമസമാധാന നിലയെത്തുര്‍ന്നായിരുന്നു ഇത്. മാഫിയകളുടെ കയ്യിലുള്ള സ്വത്തുക്കള്‍ യോഗി സര്‍ക്കാര്‍ തിരിച്ച് പിടിച്ച് ജനങ്ങള്‍ ഉപകാരമുള്ളതാക്കി തീര്‍ത്തുവെന്ന് അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ഏത് വിധേനയും അധികാരം നിലനിര്‍ത്തുക എന്നത് ബി ജെ പിയെ സംബന്ധിച്ച് പ്രധാനമാണ്. ഇതിന് മുന്നോടിയായാണ് വിവാദ കാര്‍ഷി നിയമങ്ങള്‍ പിന്‍വലിച്ച് കര്‍ഷരുമായി കേന്ദ്രം ഒത്തുതീര്‍പ്പില്‍ എത്തിയത്. തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട് പ്രധാനമന്ത്രി തന്നെ സംസ്ഥാനത്ത് തമ്പടിച്ച് വലിയ വികസന പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍ നടത്തുകയാണ് ഇപ്പോള്‍.