Kerala
ജീര്‍ണ മനസിന് ഉടമയാണ് സുരേഷ് ഗോപിയെന്ന് മന്ത്രി രാജേഷ്
ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളെക്കാള്‍ കേരളം മുന്നിലായതിന്റെ ശിക്ഷയാണ് കേന്ദ്ര സര്‍ക്കാറില്‍ നിന്ന് നേരിടുന്ന അവഗണന
തിരുവനന്തപുരം | സുരേഷ് ഗോപിയുടെ പരാമര്‍ശം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും ജീര്‍ണ മനസിന് ഉടമയാണ് സുരേഷ് ഗോപിയെന്നും എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശത്തിനെതിരെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഇത്തരം പരാമര്‍ശങ്ങള്‍ മുമ്പും സുരേഷ് ഗോപി നടത്തിയിട്ടുണ്ട്. ഭിക്ഷ തരുന്നത് പോലെയാണ് കേരളം പിന്നിലാണെന്ന് പ്രഖ്യാപിക്കണമെന്ന ജോര്‍ജ് കുര്യന്റെ പ്രസ്താവന. കേരളം മുന്നിലായതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളെക്കാള്‍ കേരളം മുന്നിലായതിന്റെ ശിക്ഷയാണ് കേന്ദ്ര സര്‍ക്കാറില്‍ നിന്ന് നേരിടുന്ന അവഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.







