Connect with us

Kerala

ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; അതിഥി തൊഴിലാളി അറസ്റ്റില്‍

ഝാര്‍ഖണ്ഡ് സ്വദേശി ജെഗേശ്വര്‍ കുമാര്‍ (30) ആണ് അറസ്റ്റിലായത്. സംശയത്തിന്റെ പേരില്‍, ഭാര്യയും അസം സ്വദേശിനിയുമായ കവിതാ ബോറയെ കൊല്ലപ്പെടുത്തിയെന്നാണ് കേസ്.

Published

|

Last Updated

മൂന്നാര്‍ | ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ അതിഥി തൊഴിലാളി അറസ്റ്റില്‍. ഝാര്‍ഖണ്ഡ് സ്വദേശി ജെഗേശ്വര്‍ കുമാര്‍ (30) ആണ് അറസ്റ്റിലായത്. സംശയത്തിന്റെ പേരില്‍, ഭാര്യയും അസം ഡപോറ നാഗോണ്‍ സ്വദേശിനിയുമായ കവിതാ ബോറ (24)യെ ഇയാള്‍ ശ്വാസംമുട്ടിച്ച് കൊല്ലപ്പെടുത്തിയെന്നാണ് കേസ്. പ്രതി പലപ്പോഴും ഭാര്യയുമായി വഴക്കിടുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. രണ്ട് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.

കെ ഡി എച്ച് പി കമ്പനി പെരിയവര എസ്റ്റേറ്റിലെ ചോലമല ഡിവിഷനില്‍ തൊഴിലാളികളായിരുന്ന ഇരുവരും ബന്ധുക്കളോടൊപ്പം കഴിഞ്ഞുവരികയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രി മൂന്നാര്‍ ടൗണിലെ സ്വകാര്യ റിസോര്‍ട്ടില്‍ മുറിയെടുത്ത് താമസിച്ച ജെഗേശ്വറും കവിതയും തമ്മില്‍ തര്‍ക്കമുണ്ടായി. അടുത്തിടെ തന്റെ സഹോദരനോടൊപ്പം കവിത മുംബൈയില്‍ പോയതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. തുടര്‍ന്ന് ജെഗേശ്വര്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. പിന്നീട് സുഹൃത്തിനെ വിളിച്ചുവരുത്തിയ ഇയാള്‍, കവിത വിഷംകഴിച്ചുവെന്ന് പറഞ്ഞു.

സുഹൃത്തിന്റെ സഹായത്തോടെ കവിതയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വിഷം കഴിച്ചതായാണ് ആശുപത്രിയിലും അറിയിച്ചതെങ്കിലും ഇതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ല. ശരീരത്തില്‍ ബലപ്രയോഗത്തിന്റെ പാടുകള്‍ കാണുകയും ചെയ്തു. സംശയം തോന്നിയ ഡോക്ടര്‍മാര്‍ ആശുപത്രി അധികൃതര്‍ മുഖാന്തരം വിവരം മൂന്നാര്‍ പോലീസിനെ അറിയിച്ചു. ആശുപത്രിയിലെത്തിയ പോലീസ് ചോദ്യം ചെയ്തപ്പോള്‍ ജെഗേശ്വര്‍ കുറ്റം സമ്മതിച്ചു.

Content Highlights: A migrant worker has been arrested following allegations that he strangled his wife to death. Police have launched an investigation into the circumstances surrounding the incident. Further legal proceedings and inquiry details are awaited.

Latest