Connect with us

First Gear

എം ജി ആസ്റ്റര്‍ 2024 ഇന്ത്യയില്‍ അവതരിപ്പിച്ചു

9.98 ലക്ഷം രൂപ (എക്‌സ് ഷോറൂം) മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| എംജി മോട്ടോര്‍ ഇന്ത്യയുടെ 2024 മോഡല്‍ എം ജി ആസ്റ്റര്‍ അവതരിപ്പിച്ചു. 9.98 ലക്ഷം രൂപ (എക്‌സ് ഷോറൂം) മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്. സ്പ്രിന്റ്, ഷൈന്‍, സെലക്ട്, ഷാര്‍പ്പ് പ്രോ വേരിയന്റുകള്‍ 2024 എംജി ആസ്റ്ററില്‍ ലഭ്യമാണ്.

പെട്രോള്‍ മാത്രമുള്ള എസ്യുവി ആയതിനാല്‍ എംജി ആസ്റ്ററിന് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളുണ്ട്. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റും 1.3 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് യൂണിറ്റും. 1.5-ലിറ്റര്‍ എഞ്ചിന്‍ 6-സ്പീഡ് എംടി അല്ലെങ്കില്‍ ഒരു സിവിടി-യുമായി ജോടിയാക്കാന്‍ കഴിയുന്നതാണ്. 1.3-ലിറ്റര്‍ എഞ്ചിന്‍ 6-സ്പീഡ് എടിയുമായാണ് ചേരുക. പുതിയ എംജി ആസ്റ്ററില്‍ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജര്‍, ആന്‍ഡ്രോയിഡ് ഓട്ടോ ആപ്പിള്‍ കാര്‍പ്ലെ, പനോമിക്ക് സണ്‍ റൂഫ്, 49 സുരക്ഷാ ഫീച്ചറുകള്‍ എന്നീ സവിശേഷതകളുണ്ട്.