Connect with us

International

ചരിത്ര നേട്ടവുമായി മെസ്സി; എട്ടാം തവണയും ബാലണ്‍ ദ് ഓര്‍ പുരസ്‌കാരം

ബാഴ്‌സലോണയുടെ സ്പാനിഷ് താരം എയ്താന ബോണ്‍മാട്ടിയാണ് മികച്ച വനിതാ ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ദ് ഓര്‍ നേടിയത്.

Published

|

Last Updated

വാഷിങ്ടണ്‍ |  എട്ടാം തവണയും ബാലണ്‍ ദ് ഓര്‍ പുരസ്‌കാരം സ്വന്തമാക്കി അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി. എര്‍ലിംഗ് ഹാലന്‍ഡ്, കിലിയന്‍ എംബാപ്പെയെയും പിന്തള്ളിയാണ് നേട്ടം ആവര്‍ത്തിച്ചത്. . 2021ലാണ് ഇന്റര്‍ മിയാമിയുടെ മെസ്സി അവസാനമായി പുരസ്‌കാരം നേടിയത്.

2009, 2010, 2011, 2012, 2015, 2019, 2021 വര്‍ഷങ്ങളിലാണ് മെസി ബാലണ്‍ ദ് ഓര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. അഞ്ച് ബാലണ്‍ ദ് ഓര്‍ പുരസ്‌കാരം നേടിയിട്ടുള്ള പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണ് രണ്ടാം സ്ഥാനത്താണ്.

ബാഴ്‌സലോണയുടെ സ്പാനിഷ് താരം എയ്താന ബോണ്‍മാട്ടിയാണ് മികച്ച വനിതാ ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ദ് ഓര്‍ നേടിയത്. മികച്ച ഗോള്‍ കീപ്പര്‍ക്ക് നല്‍കുന്ന പുരസ്‌കാരമായ ലെവ് യാഷിന്‍ ട്രോഫി അര്‍ജന്റീന ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് സ്വന്തമാക്കി. അര്‍ജന്റീനക്കായി ലോകകപ്പില്‍ നടത്തിയ മികച്ച പ്രകടനത്തിനാണ് പുരസ്‌കാരം.

ടോപ്‌സ്‌കോറര്‍ക്കുള്ള ഗെര്‍ഡ് മുള്ളര്‍ ട്രോഫി എര്‍ലിംഗ് ഹാലന്‍ഡ് സ്വന്തമാക്കി. ബ്രസീല്‍, റയല്‍ മാഡ്രിഡ് താരം വിനിഷ്യസ് ജൂനിയര്‍ സോക്രട്ടീസ് പുരസ്‌കാരം നേടിയപ്പോള്‍ മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി പുരസ്‌കാരം ജൂഡ് ബെല്ലിംഗ്ഹാം സ്വന്തമാക്കി. 2023 ലെ മികച്ച ക്ലബ്ബിനുള്ള അവാര്‍ഡ് മാഞ്ചസ്റ്റര്‍ സിറ്റിയും ബാഴ്‌സലോണ വനിതാ ടീമും പങ്കിട്ടു

 

---- facebook comment plugin here -----

Latest