Connect with us

National

ആര്‍ത്തവ പരിശോധന: പ്രിന്‍സിപ്പലും അറ്റന്‍ഡന്ററും അറസ്റ്റില്‍

നാല് അധ്യാപകര്‍ക്കെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തു

Published

|

Last Updated

മുംബൈ | ശുചിമുറിയില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനികളെ വിവസ്ത്രരാക്കി ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തില്‍ പ്രിന്‍സിപ്പലും അറ്റന്‍ഡന്ററും അറസ്റ്റിലായി. താനെ ആര്‍ എസ് ധമാനി സ്‌കൂളിലെ നാല് അധ്യാപകര്‍ക്കെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

മാതാപിതാക്കള്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റിനും അഡ്മിനിസ്‌ട്രേഷനുമെതിരെ പോലീസ് നടപടി സ്വീകരിച്ചത്. സ്‌കൂളിലെ ജീവനക്കാര്‍ ചൊവ്വാഴ്ചയാണ് ടോയ്‌ലറ്റില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളുടെ ആര്‍ത്തവ പരിശോധന നടത്തിയത്. രക്തക്കറ ജീവനക്കാര്‍ അറിയിച്ചതിനെ അധ്യാപകരും പ്രിന്‍സിപ്പലും പരിശോധനക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

അഞ്ച് മുതല്‍ പത്ത് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ കണ്‍വെന്‍ഷന്‍ ഹാളിലേക്ക് വിളിച്ചുവരുത്തി പ്രൊജക്ടര്‍ ഉപയോഗിച്ച് ശുചിമുറിയിലെയും ടൈലുകളിലെയും രക്തക്കറയുടെ ചിത്രങ്ങള്‍ കാണിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥിനികളോട് ആര്‍ക്കൊക്കെ ആര്‍ത്തവമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടു. കൈകള്‍ ഉയര്‍ത്തിയ പെണ്‍കുട്ടികളുടെ വിരലടയാളം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അധ്യാപകര്‍ രേഖപ്പെടുത്തി. ബാക്കിയുള്ള പെണ്‍കുട്ടികളെ ടോയ്‌ലറ്റിലേക്ക് കൊണ്ടുപോയി വിവസ്ത്രരാക്കി പരിശോധിച്ചു.

 

Latest