Connect with us

Kasargod

മേല്‍പ്പറമ്പിനെ പുളകമണിയിച്ച് മീലാദ് റാലി; സഅദിയ്യ കാമ്പയിന് പ്രൗഢ തുടക്കം

സമാപന സംഗമം സെക്രട്ടറി സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹദല്‍ കണ്ണവത്തിന്റെ അധ്യക്ഷതയില്‍ സഅദിയ്യ ഇന്റര്‍നാഷണല്‍ ജനറല്‍ സെക്രട്ടറി ഹമീദ് പരപ്പ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

ദേളി | ‘ഖല്‍ബിലുണ്ട് എന്റെ നബി’എന്ന പ്രമേയം അവതരിപ്പിച്ച് ഒരു മാസം നീണ്ടുനില്‍ക്കുന്ന സഅദിയ്യ മീലാദ് കാമ്പയിന് പ്രൗഢ തുടക്കം. പരിപാടിക്ക് തുടക്കം കുറിച്ച് സഅദാബാദില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ ക ഹുസൈന്‍ ബാഖവി പതാക ഉയര്‍ത്തി. സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദി തങ്ങള്‍ പ്രാര്‍ഥന നടത്തി. തുടര്‍ന്ന് മേല്‍പ്പറമ്പ് ടൗണില്‍ നടന്ന വിളംബര റാലി വര്‍ണശബളമായി. ദഫ്, സകൗട്ട്, ഫ്ളവര്‍ഷോ, വിവിധ ഡിസ്പ്ലേകള്‍ അണിനിരന്ന റാലിയില്‍ സ്ഥാപന മേധാവികളും പ്രാസ്ഥാനിക നേതാക്കളും നാട്ടുകാരും അണിനിരന്നു. ചളിയങ്കോട് നിന്ന് ആരംഭിച്ച റാലി കട്ടക്കാല്‍ ജുമാഅത്ത് പള്ളി പരിസരത്ത് സമാപിച്ചു.

സമാപന സംഗമം സെക്രട്ടറി സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹദല്‍ കണ്ണവത്തിന്റെ അധ്യക്ഷതയില്‍ സഅദിയ്യ ഇന്റര്‍നാഷണല്‍ ജനറല്‍ സെക്രട്ടറി ഹമീദ് പരപ്പ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് വിളംബര പ്രഭാഷണം നടത്തി. കെ പി സി സി ജനറല്‍ സെക്രട്ടറി ഹകീം കുന്നില്‍, കട്ടക്കാല്‍ ജമാഅത്ത് പ്രസിഡന്റ് ശാഫി ഹാജി കട്ടക്കാല്‍, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, ഇസ്മാഈല്‍ സഅദി പാറപ്പള്ളി പ്രസംഗിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും ഉസ്മാന്‍ സഅദി കൊട്ടപ്പുറം നന്ദിയും പറഞ്ഞു.

കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, കല്ലട്ര ഇബ്രാഹിം, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, സയ്യിദ് ഹിബത്തുല്ല അഹ്സനി, സയ്യിദ് അസ്ഹര്‍ തങ്ങള്‍ കുണിയ, അഹ്മദ് അലി ബെണ്ടിച്ചാല്‍, അലി അസ്‌കര്‍ ബാഖവി, ലത്വീഫ് സഅദി കൊട്ടില, അബ്ദുസ്സലാം ദേളി, സി പി അബ്ദുല്ല ഹാജി ചെരുമ്പ, യൂസുഫ് സഅദി അയ്യങ്കേരി, അബ്ദുല്‍ ഖാദിര്‍ ഹാജി രിഫാഈ, ഇബ്രാഹിം സഅദി വിട്ടല്‍, ശൈഖ് ഇമാം ബേക്കല്‍, അബ്ദുല്ല ഫൈസി മൊഗ്രാല്‍, അബ്ദുല്‍ ഖാദിര്‍ ഹാജി ചട്ടഞ്ചാല്‍, അബ്ബാസ് ഹാജി കുഞ്ചാര്‍, അലി പൂച്ചക്കാട്, ശരീഫ് സഅദി മാവിലാടം, അഹ്മദ് ശിറിന്‍ ഉദുമ, ശറഫുദ്ദീന്‍ സഅദി, എം ടി പി അബ്ദുല്ല മൗലവി, ഹാഫിള് അഹ്മദ് സഅദി ചേരൂര്‍, അബ്ദുല്ല സഅദി ചിത്താരി, മഹ്മൂദ് നിസാമി കൊല്‍ക്കത്ത, ഇബ്രാഹിം സഅദി മുഗു, ഹമീദ് സഅദി കക്കിഞ്ച, ഹമീദ് മൗലവി ദേളി, ഖലീല്‍ മാക്കോട്, ലത്തീഫ് പള്ളത്തടുക്ക തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി. കാമ്പയിന്റെ ഭാഗമായി മൗലിദ് ജല്‍സ, പ്രഭാഷണം, ബുര്‍ദ ആസ്വാദനം, ഗ്രാന്റ് മൗലിദ്, കലാ സാഹിത്യ മത്സര പരിപാടികള്‍, പ്രകീര്‍ത്തന സംഗമങ്ങള്‍, റസൂലിന്റെ വിരുന്ന് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നടക്കും.

Content Highlights:
Melparamba witnessed a massive Milad rally marking the grand beginning of the Saadiya campaign. The event saw overwhelming participation from the local community, filling the area with enthusiasm. The rally highlights the official launch of various cultural and social initiatives planned for the campaign.

 

---- facebook comment plugin here -----

Latest