Connect with us

National

ബംഗാളിലും പുതുച്ചേരിയിലും എന്‍ ഡി എ മുന്നേറ്റം; തമിഴ്‌നാട്ടില്‍ ടി വി കെ

ശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജി നഗര്‍, തമിഴ്‌നാട്ടിലെ മധുരാന്തകം , ധാരാപുരം , പുതുച്ചേരിയിലെ തട്ടാന്‍ചാവടി എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ നാഗോന്‍ ലോക്‌സഭാ സീറ്റിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ഈ മസം ആറിനാണ് തിരഞ്ഞെടുപ്പ് നടന്നത്. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജി നഗര്‍, തമിഴ്‌നാട്ടിലെ മധുരാന്തകം , ധാരാപുരം , പുതുച്ചേരിയിലെ തട്ടാന്‍ചാവടി എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ നാഗോന്‍ ലോക്‌സഭാ സീറ്റിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.ആദ്യ സൂചനകള്‍ പ്രകാരം പുതുച്ചേരിയിലും ബംഗാളിലും എന്‍ഡിഎയാണ് ലീഡ് ചെയ്യുന്നത്. തമിഴ്‌നാട്ടില്‍ ടി വി കെ മുന്നേറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അസമിലെ നാഗോണ്‍ ലോക്സഭാ സീറ്റില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച പ്രദ്യുത് ബോര്‍ദോലോയി രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.

പുതുച്ചേരിപുതുച്ചേരിയില്‍ മുഖ്യമന്ത്രിയും ഓള്‍ ഇന്ത്യ എന്‍ ആര്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ എന്‍ രംഗസാമി തട്ടാന്‍ചാവടി നിയമസഭാ മണ്ഡലത്തിലെ അംഗത്വം രാജിവെച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. തട്ടാന്‍ചാവടി, മംഗലം എന്നീ രണ്ട് മണ്ഡലങ്ങളില്‍ നിന്നും വിജയിച്ച അദ്ദേഹം മംഗലം മണ്ഡലം നിലനിര്‍ത്തുകയായിരുന്നു. തട്ടാന്‍ചാവടിയിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത

പശ്ചിമ ബംഗാളില്‍ സുവേന്ദു അധികാരി ഒഴിഞ്ഞതോടെയാണ് നന്ദിഗ്രാമിലെ ഉപതിരഞ്ഞെടുപ്പ്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അദ്ദേഹം രണ്ടിടത്ത് മത്സരിച്ചിരുന്നു. ഭബാനിപുര്‍ നിലനിര്‍ത്തിയ സുവേന്ദു നന്ദിഗ്രാമിലെ എംഎല്‍എ സ്ഥാനം രാജിവെക്കുകയായിരുന്നു. ഭബാനിപുരില്‍ മമതയെ ആണ് സുവേന്ദു പരാജയപ്പെടുത്തിയത്. 2021-ല്‍ സുവേന്ദു നന്ദിഗ്രാമില്‍ മമതയെ പരാജയപ്പെടുത്തിയിരുന്നു.

. മുന്‍ ടിഎംസി നേതാവും ആം ജനത ഉന്നയന്‍ പാര്‍ട്ടി തലവനുമായ ഹുമയൂണ്‍ കബീര്‍ എംഎല്‍എ സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്നാണ് റെജിനഗര്‍ സീറ്റ് ഒഴിവ് വന്നത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ റെജിനഗര്‍, നൗഡ എന്നീ രണ്ട് മണ്ഡലങ്ങളിലും കബീര്‍ വിജയിച്ചിരുന്നു

തമിഴ്‌നാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റുകളും എഐഎഡിഎംകെയുടെ സിറ്റിങ് സീറ്റുകളാണ്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയ്ക്കായി മത്സരിച്ചു ജയിച്ച എംഎല്‍എമാര്‍ രാജിവെച്ച് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്

Content Highlights: Counting of votes has commenced for by-elections in five assembly seats and Assam Nagaon Lok Sabha seat. Early trends indicate NDA leading in Puducherry and West Bengal while TVK leads in Tamil Nadu. The elections follow major political resignations across these states.

Latest