Connect with us

Kerala

'പോരും ഇല്ല, പോരാത്തതിന് മത്സരവും ഇല്ല' ; ഐ എ എസ് ഉദ്യോഗസ്ഥസര്‍ക്കുള്ളില്‍ പോരെന്ന വാര്‍ത്തകള്‍ തള്ളി ദിവ്യ എസ് അയ്യര്‍

വ്യക്തമായ നിര്‍ദ്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഞങ്ങള്‍ കൃത്യനിര്‍വഹണം നടത്തിയിട്ടുണ്ട് എന്നതാണ് സത്യം

Published

|

Last Updated

തിരുവനന്തപുരം |  തദ്ദേശ വകുപ്പില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ പോരെന്ന വാര്‍ത്തകള്‍ തള്ളി ദിവ്യ എസ് അയ്യര്‍. ഒരാളോടും പോരും ഇല്ല മത്സരവുമില്ല. എല്ലാം കൃത്യമായ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള കൃത്യനിര്‍വഹണം ആണ്. വസ്തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ദിവ്യ എസ് അയ്യര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി

‘പോരും ഇല്ല, പോരാത്തതിനു മത്സരവും ഇല്ല. മനുഷ്യരെ സ്നേഹിക്കുന്നു, പുല്‍കുന്നു, പുകഴ്ത്തുന്നു എന്നു മാത്രമേ ഇന്നുവരെ മാധ്യമങ്ങളിലും ,സമൂഹമാധ്യമങ്ങളിലും എന്നെ പഴിചാരി കേട്ട ഓര്‍മ്മയുള്ളൂ.ഇപ്പോള്‍ പോര്, മത്സരം, ചേരിതിരിവ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ അത് ഞാന്‍ അല്ല, എന്നെക്കുറിച്ച് അല്ല എന്ന ഉറച്ച ബോധ്യവും മനസ്സില്‍ തെളിയുന്നുണ്ട്. ഒരുനാളും ഒരാളോടും തോന്നാത്ത വികാരങ്ങള്‍ ആണ് അവ.വ്യക്തമായ നിര്‍ദ്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഞങ്ങള്‍ കൃത്യനിര്‍വഹണം നടത്തിയിട്ടുണ്ട് എന്നതാണ് സത്യം. ഭാവനാവിരാജിതമായ പ്രചരണങ്ങള്‍ക്ക് വിരാമം ഇടണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഈയടുത്ത കാലത്ത് ആദി എന്ന യുവകവിയുടെ ഒരു കവിതയില്‍ വായിച്ചത് ഓര്‍മ്മിക്കുന്നു. വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോര്. അത് മാത്രമാണ് പോര്’ – കുറിപ്പില്‍ പറയുന്നു

ദിവ്യ എസ് അയ്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

തദ്ദേശ വകുപ്പിന്റെ മാലിന്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട്, തദ്ദേശ വകുപ്പ് സെക്രട്ടറി ടി വി അനുപമ ‘നിര്‍മലം’ പദ്ധതിയും, വകുപ്പ് ഡയറക്ടര്‍ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍ ‘ഐസി ഹണ്ട്രഡ് ചലഞ്ച്’ എന്ന പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ പോരാണ് രണ്ടു പദ്ധതിക്ക് കാരണമെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു

Content Highlights: Divya S Iyer IAS dismissed media reports claiming a conflict among IAS officers in the Kerala Local Self Government Department. She stated that actions were taken per clear official instructions regarding waste management initiatives. She urged an end to baseless and imaginative rumors.

---- facebook comment plugin here -----

Latest