Connect with us

Kerala

വയോധികയെ കെട്ടിയിട്ട് മര്‍ദ്ദിച്ച് സ്വര്‍ണവും പണവും കവര്‍ന്ന സംഭവം; പ്രതികള്‍ പിടിയില്‍

അസമിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഇവര്‍ പിടിയിലായത്

Published

|

Last Updated

കൊച്ചി  | കിഴക്കമ്പലത്ത് വയോധികയെ കെട്ടിയിട്ട് മര്‍ദിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ പിടിയില്‍. അസം സ്വദേശികളായ മുഫസില്‍ദീന്‍, നൂറുജുല്‍, സൈജുദ്ദീന്‍ എന്നിവരാണ് തൃശൂരില്‍ പിടിയിലായത്. അസമിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഇവര്‍ പിടിയിലായത്. പ്രതികളില്‍ നൂറുജുല്‍ കൊലപാതക കേസിലും സൈജുദ്ദീന്‍ മോഷണക്കേസിലും മുന്‍പും പ്രതികളായവരാണെന്ന് പോലീസ് വ്യക്തമാക്കി

ഇപ്പോള്‍ അതിക്രമവലും കവര്‍ച്ചയും നടന്ന വീടിന്റെ അടുത്ത് തമിഴ്‌നാട് സ്വദേശി വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് കുറച്ചനാള്‍ മുന്‍പ് 9 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും കളവു പോയിരുന്നു. ഇതേ സംഘം തന്നെയാണ് ഈ മോഷണവും നടത്തിയത് എന്നാണ് പോലീസ് സംശയിക്കുന്നത്.

കിഴക്കമ്പലം ചേലക്കുളം ജുമാ മസ്ജിദിന് സമീപം ഞാറ്റിന്‍കാല വീട്ടില്‍ താമസിക്കുന്ന കുഞ്ഞുമ്മ (69)യാണ് അക്രമത്തിന് ഇരയായത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. മുന്‍പ് കെട്ടിട നിര്‍മാണ ജോലികള്‍ക്കായി പ്രദേശത്ത് എത്തിയിരുന്ന പ്രതികള്‍ക്ക് വീട്ടില്‍ കുഞ്ഞുമ്മ മാത്രമാണ് ഉള്ളതെന്നും വിവരമുണ്ടായിരുന്നു. തലേന്ന് ഏകദേശം ഇതേ സമയത്തു തന്നെ വെള്ളം കുടിക്കാനെന്ന വ്യാജേന എത്തിയ പ്രതികള്‍ പാത്രത്തില്‍ വെള്ളം കുടിച്ച ശേഷം മടങ്ങി. അന്ന് അടുത്ത വീട്ടില്‍നിന്ന് ഒരു ഫോണ്‍ മോഷണം പോയിരുന്നു. പിറ്റേന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ വീണ്ടും എത്തിയ സംഘത്തോട് തലേദിവസത്തെ ഫോണ്‍ മോഷണത്തെക്കുറിച്ചും വീട്ടില്‍ ക്യാമറയുണ്ടെന്നും കുഞ്ഞുമ്മ പറഞ്ഞു. ഇതോടെ ് പ്രതികള്‍ മൂന്നുപേരും ചേര്‍ന്ന് വയോധികയെ പിടികൂടുകയും കട്ടിലിലേക്ക് വലിച്ചിട്ട് തോര്‍ത്ത് വായില്‍ തിരുകി മറ്റൊരു തുണി കൊണ്ട് കൈകള്‍ കൂട്ടിക്കെട്ടുകയും ചെയ്തു.ചുവന്ന ബനിയന്‍ ധരിച്ചിരുന്ന ഒന്നാം പ്രതി കുഞ്ഞുമ്മയെ അമര്‍ത്തിപ്പിടിക്കുകയും നീല ബനിയന്‍ ധരിച്ച രണ്ടാം പ്രതി വളകളും മോതിരവും ഊരിയെടുക്കുകയും ചെയ്‌തെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. മൂന്ന് പ്രതികളും ചേര്‍ന്ന് കമ്മലുകളും അഴിച്ചെടുത്തു. ശ്വാസം മുട്ടുന്ന നിലയിലെത്തിയപ്പോള്‍ രക്ഷയില്ലെന്ന് കണ്ട് കുഞ്ഞുമ്മ മരിച്ചതുപോലെ ശ്വാസമടക്കി കിടന്നു. ഇതോടെ പ്രതികള്‍ മുറികളില്‍ തിരച്ചില്‍ നടത്തി. അലമാരയിലുണ്ടായിരുന്ന 18,000 രൂപയും 4 ഗ്രാം തൂക്കമുള്ള ലോക്കറ്റും ഉള്‍പ്പെടെ സ്വര്‍ണവും പണവുമായി ആകെ 5.40 ലക്ഷം രൂപയുടെ മുതലുകളാണ് കവര്‍ന്നതെന്ന് എഫ്‌ഐആറില്‍ പറയുന്നു

Content Highlights: Police arrested three Assam natives in Thrissur for allegedly tying, assaulting, and robbing a 69-year-old woman at Kizhakkambalam in Kochi. The accused reportedly took gold ornaments and cash worth Rs 5.40 lakh after gagging and binding her. Police suspect their involvement in a nearby theft too.

---- facebook comment plugin here -----

Latest