Eduline
നിക്മറിൽ പഠിക്കാം നിർമാണം
ബിരുദ, ബിരുദാനന്തര ഇന്റഗ്രേറ്റഡ് പഠനത്തിന് നിക്മറിന്റെ പുണെ, ഹൈദരാബാദ് ക്യാന്പസുകളിലാണ് പ്രവേശനം.
കൺസ്ട്രക്ഷൻ, പ്രൊജക്ട് മാനേജ്മെന്റ്, റിയൽ എസ്റ്റേറ്റ് ആൻഡ് ഫെസിലിറ്റീസ് മാനേജ്മെന്റ്, ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ്, എനർജി ആൻഡ് എൻവയോൺമെന്റ്, എനജിനീയറിംഗ്, ബിസിനസ്സ് തുടങ്ങിയ മേഖലകളിൽ കരിയർ ആഗ്രഹിക്കുന്നവർക്ക് നിക്മറിൽ പഠിക്കാൻ അവസരമൊരുങ്ങുന്നു.
ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൺസ്ട്രക്ഷൻ മാനേജ്മെന്റ് ആൻഡ് റിസർച്ച് (എൻ ഐ സി എം എ ആർ) യൂനിവേഴ്സിറ്റിയിൽ 2027 അക്കാദമിക് വർഷത്തെ യു ജി, പി ജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദ, ബിരുദാനന്തര ഇന്റഗ്രേറ്റഡ് പഠനത്തിന് നിക്മറിന്റെ പുണെ, ഹൈദരാബാദ് ക്യാന്പസുകളിലാണ് പ്രവേശനം.
പുണെ ക്യാമ്പസ്
കൺസ്ട്രക്ഷൻ സ്കൂൾ
എം ബി എ (അഡ്വാൻസ്ഡ് കൺസ്ട്രക്ഷൻ മാനേജ്മെന്റ്): കാലാവധി രണ്ട് വർഷം, യോഗ്യത 50 ശതമാനം മാർക്കോടെ എൻജിനീയറിംഗ്/ആർക്കിടെക്ചർ/ പ്ലാനിംഗിൽ റെഗുലർ ബിരുദം.
പി ജി ഡിപ്ലോമ (ക്വാണ്ടിറ്റി സർവേയിംഗ് ആൻഡ് കോൺട്രാക്ട് മാനേജ്മെന്റ്): കാലാവധി ഒരു വർഷം. 50 ശതമാനം മാർക്കോടെ എൻജിനീയറിംഗ്/ആർക്കിടെക്ചർ/പ്ലാനിംഗിൽ റെഗുലർ ബിരുദമാണ് യോഗ്യത.
പ്രൊജക്ട് മാനേജ്മെന്റ് സ്കൂൾ
എം ബി എ (പ്രൊജക്ട് എൻജിനീയറിംഗ് ആൻഡ് മാനേജ്മെന്റ്): കാലാവധി രണ്ട് വർഷം, യോഗ്യത 50 ശതമാനം മാർക്കോടെ എൻജിനീയറിംഗ്/ ആർക്കിടെക്ചർ/പ്ലാനിംഗ് ആൻഡ് ഇന്റീരിയർ ഡിസൈനിംഗിൽ റെഗുലർ ബിരുദം.
റിയൽ എസ്റ്റേറ്റ് & ഫെസിലിറ്റീസ്
മാനേജ്മെന്റ് സ്കൂൾ
എം ബി എ (റിയൽ എസ്റ്റേറ്റ് അർബൻ ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റ്): കാലാവധി രണ്ട് വർഷം, യോഗ്യത 50 ശതമാനം മാർക്കോടെ എൻജിനീയറിംഗ്/ആർക്കിടെക്ചർ/അർബൻ പ്ലാനിംഗ്/കൊമേഴ്സ്/ മാനേജ്മെന്റിൽ റെഗുലർ ബിരുദം.
ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ്
സ്കൂൾ
മാസ്റ്റർ ഓഫ് പ്ലാനിംഗ് (അർബൻ പ്ലാനിംഗ്): കാലാവധി രണ്ട് വർഷം, യോഗ്യത: 50 ശതമാനം മാർക്കോടെ പ്ലാനിംഗ് ആർക്കിടെക്ചർ/സിവിൽ എൻജിനീയറിംഗ് /സ്ട്രക്ച്ചറൽ എൻജിനീയറിംഗ്/കൺസ്ട്രക്ഷൻ ടെക്നോളജി/കൺസ്ട്രക്ഷൻ മാനേജ്മെന്റ്/എൻവയോൺമെന്റൽ സയൻസ്/എൻവയോൺമെന്റൽ എൻജിനീയറിംഗ്/കന്പ്യൂട്ടർ സയൻസ്/ഇൻഫ്രാസ്ട്രക്ചർ പ്ലാനിംഗ് ആൻഡ് മാനേജ്മെന്റിൽ ബിരുദം. അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ ജ്യോഗ്രഫി/ഇക്കണോമിക്സ്/സോഷ്യോളജി/സോഷ്യൽ വർക്/പോപ്പുലേഷൻ സ്റ്റഡീസ്/ഡെവലപ്മെന്റ് സ്റ്റഡീസ്/ജിയോ ഇൻഫർമാറ്റിക്സ്/മാത്തമാറ്റിക്സ്/ഇക്കണോമെട്രിക്സ്/സ്റ്റാറ്റിസ്റ്റികസ്/ഓപറേഷൻ റിസർച്ച്/പബ്ലിക് അഡ്മിനിസ്ട്രേഷൻ/മാനേജ്മെന്റ്/ഗവേണൻസ്/പബ്ലിക് പോളിസിയിൽ മാസ്റ്റേഴ്സ്.
ബാച്ചിലർ ഓഫ് ആർക്കിടെക്ചർ: കാലാവധി അഞ്ച് വർഷം, പ്ലസ് ടു/തത്തുല്യം (ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങൾ നിർബന്ധമായും പഠിച്ചിരിക്കണം). കെമിസ്ട്രി/ബയോളജി/ടെക്നിക്കൽ വൊക്കേഷനൽ/കന്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ഇൻഫർമേഷൻ പ്രാക്ടീസ്/എൻജിനീയറിംഗ് ഗ്രാഫിക്സ്/ബിസിനസ്സ് സ്റ്റഡീസ് ഏതെങ്കിലും ഒന്ന് പഠിച്ചിരിക്കണം. അല്ലെങ്കിൽ പത്താംക്ലാസ്സും മാത്തമാറ്റിക്സ് നിർബന്ധ വിഷയമായുള്ള ഡിപ്ലോമയും. നാറ്റ/ജെ ഇ ഇ പേപ്പർ രണ്ട് സ്കോർ വേണം.
എനർജി ആൻഡ് എൻവയോൺമെന്റ്
സ്കൂൾ
എം ബി എ (സസ്റ്റൈനബിൾ എനർജി മാനേജ്മെന്റ്) : കാലാവധി രണ്ട് വർഷം. 50 ശതമാനം മാർക്കോടെ എൻജിനീയറിംഗ്/ടെക്നോളജി/ആർക്കിടെക്ചറിൽ റെഗുലർ ബിരുദം. അല്ലെങ്കിൽ ബി എസ്സി/എം എസ്സി (ഫിസിക്സ്/കെമിസ്ട്രി/ഇലക്ട്രോണിക്സ്/ബി വോക്- റിന്യൂവബിൾ).
എം ബി എ (എൻവയോൺ മെന്റൽ സസ്റ്റൈനബിലിറ്റി): കാലാവധി രണ്ട് വർഷം, യോഗ്യത: 50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ റെഗുലർ ബിരുദം/മാസ്റ്റേഴ്സ്.
എൻജിനീയറിംഗ് സ്കൂൾ
എം ടെക്(കൺസ്ട്രക്ഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ്): കാലാവധി രണ്ട് വർഷം. യോഗ്യത: 50 ശതമാനം മാർക്കോടെ സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് എൻജിനീയറിംഗ് ബിരുദം/തത്തുല്യം.
ബി ടെക് (സിവിൽ എൻജിനീയറിംഗ്): കാലാവധി നാല് വർഷം) യോഗ്യത: 45 ശതമാനം മാർക്കോടെ പ്ലസ്ടു/തത്തുല്യം (ഫിസിക്സ്, മാത്തമാറ്റിക്സ് നിർബന്ധമായും കെമിസ്ട്രി/ബയോടെക്നോളജി/ബയോളജി/ടെക്നിക്കൽ വൊക്കേഷനൽ/കന്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ഇൻഫർമാറ്റിക് പ്രാക്ടീസ്/അഗ്രിക്കൾച്ചർ/എൻജിനീയറിംഗ് ഗ്രാഫിക്സ്/ബിസിനസ്സ് സ്റ്റഡീസ്/ഇലക്ട്രോണിക്സ്/എന്റർപ്രണർഷിപ്പ് വിഷയങ്ങളിലൊന്ന് പഠിച്ചിരിക്കണം). അനുബന്ധ സ്ട്രീമിൽ മൂന്ന് വർഷ ഡി വോക്. ത്രിവത്സര എൻജിനീയറിംഗ് ആൻഡ് ടെക്നോളജി ഡിപ്ലോമ യോഗ്യതയുള്ളവർക്ക് രണ്ടാംവർ ഷം നേരിട്ട് പ്രവേശനം നേടാം.
നിക്മർ ബിസിനസ്സ് സ്കൂൾ
എം ബി എ (സ്പെഷ്യലൈസേഷൻ: ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റ്, സപ്ലൈ ചെയിൻ മാനേജ്മെന്റ്, എ ഐ ആൻഡ് ബിസിനസ്സ് അനലിറ്റിക്സ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, ഫിനാൻസ്, മാർക്കറ്റിംഗ്): കാലാവധി രണ്ട് വർഷം. യോഗ്യത: 50 ശതമാനം മാർക്കോടെ ഏതെ ങ്കിലും വിഷയത്തിൽ റെഗുലർ ബിരുദം.
ഇന്റഗ്രേറ്റഡ് എം ബി എ (യു ജി/പി ജി): കാലാവധി അഞ്ച് വർഷം. യോഗ്യത: 50 ശതമാനം മാർക്കോടെ പ്ലസ്ടു/തത്തുല്യം.
ഹൈദരാബാദ് ക്യാമ്പസ്
കൺസ്ട്രക്ഷൻ ആൻഡ് ടെക്നോളജി
സ്കൂൾ
എം ബി എ (അഡ്വാൻസ്ഡ് കൺസ്ട്രക്ഷൻ മാനേജ്മെന്റ്): കാലാവധി രണ്ട് വർഷം, യോഗ്യത: 50 ശതമാനം മാർക്കോടെ എൻജിനീയറിംഗ്/ആർക്കിടെക്ചർ പ്ലാനിംഗിൽ റെഗുലർ ബിരുദം.
പി ജി ഡിപ്ലോമ (ക്വാണ്ടിറ്റി സർവേയിംഗ് ആൻഡ് കോൺട്രാക്ട് മാനേജ്മെന്റ്): കാലാവധി ഒരു വർഷം. യോഗ്യത: 50 ശതമാനം മാർക്കോടെ എൻജിനീയറിംഗ് ആർക്കിടെക്ചർ/പ്ലാനിംഗിൽ റെഗുലർ ബിരുദം.
എം ടെക് (കൺസ്ട്രക്ഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ്): കാലാവധി രണ്ട് വർഷം. യോഗ്യത: 50 ശതമാനം മാർക്കോടെ സിവിൽ എൻജിനീയറിംഗ് ബിരുദം/ബി ആർക്/തത്തുല്യം.
പ്രൊജക്ട് മാനേജ്മെന്റ് സ്കൂൾ
എം ബി എ (പ്രൊജക്ട് എൻജിനീയറിംഗ് ആൻഡ് മാനേജ്മെന്റ്): കാലാവധി രണ്ട് വർഷം, യോഗ്യത: 50 ശതമാനം മാർക്കോടെ എൻജിനീയറിംഗ്/ആർക്കിടെക്ച്ചർ/പ്ലാനിംഗ്/ഇന്റീരിയർ ഡിസൈനിംഗ്/കൺസ്ട്രക്ഷൻ മാനേജ്മെന്റ്/ബിൽഡിംഗ് സർവീസസ് എൻജിനീയറിംഗ് അനു ബന്ധ മേഖലകളിൽ ബിരുദം.
എനർജി ആൻഡ് ക്ലീൻ ടെക്നോളജി
സ്കൂൾ
എം ബി എ (അഡ്വാൻസ്ഡ് എനർജി മാനേജ്മെന്റ്): കാലാവധി രണ്ട് വർഷം, യോഗ്യത: 50 ശതമാനം മാർക്കോടെ എൻജിനീയറിംഗ്/ടെക്നോളജി/ആർക്കിടെക്ചറിൽ റെഗുലർ ബിരുദം അല്ലെങ്കിൽ ബി എസ്സി/എം എസ്സി (മാത്സ്/ഫിസിക്സ്/കെമിസ്ട്രി/എൻവയോൺമെന്റൽ സയൻസ്/റിന്യൂവബിൾ എനർജി/ഇലക്ട്രോണിക്സ്/ബി വോക് റിന്യൂവബിൾ).
പി ജി ഡിപ്ലോമ (ഹെൽത്ത് സേഫ്റ്റി ആൻഡ് ആൻഡ് എൻവയോൺമെന്റൽ മാനേജ്മെന്റ്): കാലാവധി ഒരു വർഷം, യോഗ്യത 50 ശതമാനം മാർക്കോടെ എൻജിനീയറിംഗ് ബിരുദം.
തിരഞ്ഞെടുപ്പ്
യു ജി
അണ്ടർ ഗ്രാജ്വേറ്റ് നിക്മർ കോമൺ അഡ്മിഷൻ ടെസ്റ്റ് (യു ജി എൻ സി എ ടി), അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഇന്റഗ്രേറ്റഡ് എം ബി എ, ബി ടെക്കിന് (സിവിൽ) തിരഞ്ഞെടുക്കുക. എഴുത്തുപരീക്ഷ 100 മാർക്കിനും അഭിമുഖത്തിന് 50 മാർക്കുമാണ്.
ഇന്റഗ്രേറ്റഡ് എം ബി എ പ്രോഗ്രാമിന് സാറ്റ്/യു ജി എ ടി/ഐ പി എം എ ടി/സി യു ഇ ടി യു ജി സ്കോറുകൾ പരിഗണിക്കും.
ബി ടെക്കിന് (സിവിൽ) അപേക്ഷിക്കുന്നവർക്ക് ജെ ഇ ഇ/സാറ്റ്/എംഎച്ച് ടി-സി ഇ ടി/പി ഇ ആർ എ/സി യു ഇ ടി യു ജി എന്നീ സ്കോറുകളും പരിഗണിക്കും.
പി ജി
പോസ്റ്റ്ഗ്രാജ്വേറ്റ് നിക്മർ കോമൺ അഡ്മിഷൻ ടെസ്റ്റ് (പി ജി എൻ സി എ ടി), അഭിമുഖം, റേറ്റിംഗ് ഓഫ് ആപ്ലിക്കേഷൻ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. 150 മാർക്കിനാണ് എഴുത്തു പരീക്ഷ. അഭിമുഖത്തിനും റേറ്റിംഗ് ഓഫ് ആപ്ലിക്കേഷനും 50 വീതം മാർക്കാണ്. അക്കാദമിക് മികവ്, പ്രവൃത്തിപരിചയം, മറ്റ് സ്കോറുകൾ എന്നിവയാണ് റേറ്റിംഗ് ഓഫ് ആപ്ലിക്കേഷനിൽ പരിഗണിക്കുക.
സി യു ഇ ടി പി ജി/എം എച്ച്-സി ഇ ടി/ക്യാറ്റ്/എക്സാറ്റ്/മാറ്റ്/എൻമാറ്റ്/ജി ആർ ഇ/ജിമാറ്റ്/ഗേറ്റ് സ്കോറുകൾ പരിഗ ണിക്കും.
ബാച്ചിലർ ഓഫ് ആർക്കിടെക്ചറിന് അപേക്ഷിക്കുന്നവർക്ക് നാറ്റ/ജെ ഇ ഇ പേപ്പർ രണ്ട് സ്കോർ മതിയാകും. തുടർന്ന് ഷോർട്ട്ലിസ്റ്റ് ചെയ്യുന്നവർക്ക് പുണെ നിക്മർ സർവകലാശാലയിൽ കൗൺസലിംഗ് സെഷനുണ്ടാകും.
അപേക്ഷ
നിക്മറിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി ഫെബ്രുവരി ഒന്ന്.
കൂടുതൽ വിവരങ്ങൾക്ക് www.nicmar.ac.in സന്ദർശിക്കുക. അപേക്ഷാഫീസ് യു ജിക്ക് 2,000 രൂപ, പി ജിക്ക് 4,000 രൂപ.
Content Highlights: NICMAR University has opened admissions for 2027 undergraduate, postgraduate, and integrated programs across its Pune and Hyderabad campuses. Selection is based on entrance tests such as UG NCAT and PG NCAT along with interviews and accepted national scores. Applications close on February 1 via the official website.






