Connect with us

Kerala

ഷാഫി മികച്ച പൊട്ടന്‍ഷ്യലുള്ള നേതാവ്; ഫ്‌ളക്‌സുകളുടെ ആവശ്യമില്ല: മന്ത്രി ടി സിദ്ദിഖ്

കേരളത്തിലെ പ്രധാനപ്പെട്ട നേതാക്കളില്‍ ഉയര്‍ന്ന തലത്തില്‍ നില്‍ക്കുന്ന ഒരാളാണ് ഷാഫിയെന്നും സിദ്ദിഖ്

Published

|

Last Updated

കല്‍പ്പറ്റ |  ഷാഫി പറമ്പില്‍ മികച്ച പൊട്ടന്‍ഷ്യലുള്ള നേതാവാണെന്നും അദ്ദേഹത്തിന് മുന്നോട്ടുപോകാന്‍ ഫ്‌ലക്‌സ് ബോര്‍ഡുകളുടെ ആവശ്യമില്ലെന്നും മന്ത്രി ടി സിദ്ദിഖ്. കേരളത്തിലെ പ്രധാനപ്പെട്ട നേതാക്കളില്‍ ഉയര്‍ന്ന തലത്തില്‍ നില്‍ക്കുന്ന ഒരാളാണ് ഷാഫിയെന്നും സിദ്ദിഖ് വ്യക്തമാക്കി.എല്ലാവരെയും ഒരുമിച്ച് നിര്‍ത്തിക്കൊണ്ടാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം

സിപിഎമ്മില്‍ ഇ പി ജയരാജനും പി ജയരാജനും തമ്മിലുള്ള തര്‍ക്കം രൂക്ഷമാണ്. എന്നാല്‍ കോണ്‍ഗ്രസില്‍ അത്തരം പ്രശ്‌നങ്ങളൊന്നുമില്ലെന്നും ടി സിദ്ദിഖ് ചൂണ്ടിക്കാട്ടി.

അതേസമയം, ഷാഫി പറമ്പിലിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള ഫ്‌ലക്‌സ് ബോര്‍ഡുകള്‍ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട.് കാസര്‍കോടും കോഴിക്കോടും ഇത്തരത്തിലുള്ള നിരവധി ബോര്‍ഡുകളുണ്ട്.

Content Highlights: T Siddique said in Kalpetta that Shafi Parambil has strong leadership potential and does not need flex boards to advance. He stated the Congress moves forward together while pointing to rifts within the CPM. Support flex boards for Shafi have appeared in Kasaragod and Kozhikode.

---- facebook comment plugin here -----

Latest