Connect with us

Kerala

കൊടിക്കുന്നില്‍ സുരേഷ് എം പിയുടെ ഫ്‌ലക്സ് ബോര്‍ഡ് നശിപ്പിച്ചു; മണ്ഡലം പ്രസിഡന്റിനെ പുറത്താക്കി

ഫ്‌ലക്സ് ബോര്‍ഡ് എടുത്ത് കളയുന്നത് സി സി ടി വില്‍ പതിഞ്ഞിരുന്നു.

Published

|

Last Updated

ആലപ്പുഴ| കൊടിക്കുന്നില്‍ സുരേഷ് എം പിയുടെ ഫ്‌ലക്സ് ബോര്‍ഡ് നശിപ്പിച്ച മണ്ഡലം പ്രസിഡന്റിനെ പുറത്താക്കി. തെക്കേക്കര വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ബിനു കല്ലുമലയെയാണ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പുറത്താക്കിയത്. ഫ്‌ലക്സ് ബോര്‍ഡ് എടുത്ത് കളയുന്നത് സി സി ടി വില്‍ പതിഞ്ഞിരുന്നു.

ഐ എന്‍ ടി യു സി സ്ഥാപിച്ച ഫ്‌ലക്സ് ബോര്‍ഡ് ആണ് നശിപ്പിച്ചത്. ബിനുവിനെതിരെ കുറത്തികാട് പോലീസ് കേസെടുത്തിട്ടുണ്ട്. നാല് പദ്ധതികള്‍ക്കായി പ്രാദേശിക ഫണ്ടില്‍ നിന്നും പണം അനുവദിച്ചതിന് അഭിവാദ്യമര്‍പ്പിച്ചായിരുന്നു ഫ്‌ലക്സ്. അതേസമയം ഷാഫി പറമ്പില്‍ എംപിയെ പിന്തുണച്ച് കായംകുളത്തും ഫ്‌ലക്‌സ്‌ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു.

Content Highlights: Congress expelled Thekkekara West mandalam president Binu Kallumala after CCTV footage showed him removing an INTUC flex board for Kodikunnil Suresh MP. Kurathikadu police have registered a case against him over the incident. Separately, a flex board supporting Shafi Parambil MP appeared in Kayamkulam.

---- facebook comment plugin here -----

Latest