Connect with us

Kerala

കാസര്‍ഗോഡ് ദേശീയ പാതയില്‍ ഒരേ സമയം നാലു വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു; ആര്‍ക്കും ഗുരുതര പരിക്കില്ല

ഇന്ന് പുലര്‍ച്ചെ 2.30നാണ് തുടര്‍ച്ചയായി അപകടങ്ങളുണ്ടായത്.

Published

|

Last Updated

കാസര്‍ഗോഡ്|കാസര്‍ഗോഡ് ദേശീയ പാതയില്‍ ഒരേ സമയം നാലു വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ കല്ലങ്കൈയിയിലാണ് ഇന്ന് പുലര്‍ച്ചെ 2.30ന് തുടര്‍ച്ചയായി അപകടങ്ങളുണ്ടായത്. ഹൈവേയിലൂടെ പോവുകയായിരുന്ന കാര്‍ സൈഡില്‍ ഇടിച്ചു. പുറകില്‍ ഉണ്ടായിരുന്ന ലോറി കാറിലും അതിന്റെ പുറകില്‍ ഉണ്ടായിരുന്ന ബസ് ലോറിയിലും ഇടിച്ചു. ഇടിയില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു.

ഇതുവഴി പോവുകയായിരുന്ന ഇരു ചക്ര വാഹനം പെട്ടെന്ന് ബ്രേക്കിട്ടതിനാല്‍ നിയന്ത്രണം വിട്ട് ചില്ലുകളിലേക്ക് മറിയുകയും യാത്രക്കാരനായ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സെത്തി പൊട്ടിയ ചില്ലുകള്‍ നീക്കം ചെയ്തു. ഇടിച്ച ബസ്സില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്ക് മുന്‍വശത്തെ വാതിലിലൂടെ പുറത്തിറങ്ങാന്‍ സാധിക്കാത്തതിനാല്‍ അഗ്‌നിരക്ഷാ സേനയുടെ ഏണി വെച്ചു എമര്‍ജന്‍സി ഡോറിലൂടെ സുരക്ഷിതമായി താഴേക്കിറക്കുകയായിരുന്നു. ആര്‍ക്കും ഗുരുതര പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.

Content Highlights:
A chain collision involving four vehicles occurred on the National Highway near Mogral Puthur in Kasaragod early morning. A car, lorry, bus, and a two-wheeler were damaged after colliding sequentially. Fire force personnel quickly cleared the debris and rescued bus passengers safely.

 

Latest