Kerala
സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; ഇഡിയുടേത് രാഷ്ട്രീയ പ്രേരിത കള്ളക്കേസ്; എംവി ജയരാജന്‍
നിയമപരമായ വഴികള്‍ സിപിഎം തേടുമെന്ന് പി ജയരാജന്‍
തിരുവനന്തപുരം|സിഎംആര്‍എല്‍ – എക്‌സാലോജിക് കേസില്‍ ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി സിപിഎം നേതാക്കളായ പി ജയരാജനും എംവി ജയരാജനും. ഇഡിയുടേത് രാഷ്ട്രീയ പ്രേരിത കള്ളക്കേസ് ആണെന്ന് എംവി ജയരാജന്‍ പറഞ്ഞു. ഇഡി സര്‍ക്കാരിന് നല്‍കിയ അതേ കത്താണ് കോടതിയിലും നല്‍കിയത്. ഇത്തരം ഹരജി വന്നാല്‍ ബന്ധപ്പെട്ടവരെ കേള്‍ക്കേണ്ടത് സാമാന്യ നീതിയാണ്. അതിവിടെ ഉണ്ടായിട്ടില്ല. ജുഡീഷ്യറിയില്‍ നിന്ന് തന്നെ ബന്ധപ്പെട്ടവരെ കേള്‍ക്കാതെ വിധി വരുന്നുവന്നും എംവി ജയരാജന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന ഏജന്‍സിയാണ് ഇഡിയെന്ന കോണ്‍ഗ്രസ് നിലപാട് സര്‍ക്കാരിന് ഉണ്ടെങ്കില്‍ സര്‍ക്കാര്‍ തന്നെ ഈ വിധിയില്‍ അപ്പീല്‍ പോകേണ്ടതാണെന്ന് എംവി ജയരാജന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വിരുദ്ധ സിന്റിക്കേറ്റാണ് ഷാജഹാന്‍ എന്ന് പി ജയരാജന്‍ പറഞ്ഞു. ഹരജിയുമായി പോയ ഷാജഹാന്‍ ലാവ്‌ലിന്‍ കേസില്‍, പിണറായിയെ വേട്ടയാടാന്‍ മുന്നില്‍ നിന്ന ആളാണ്. സ്വാഭാവിക നീതിയുടെ നിഷേധം കോടതിയില്‍ നിന്ന് ഉണ്ടായി. നിയമപരമായ വഴികള്‍ സിപിഎം തേടുമെന്നും പി ജയരാജന്‍ പറഞ്ഞു.
സിഎംആര്‍എല്‍ എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുന്‍ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് ഹൈക്കോടതി ഉത്തരവ്. ഇഡി കത്തില്‍ കേസ് വൈകുന്നതിനെതിരെ പൊതുപ്രവര്‍ത്തകന്‍ കെ എം ഷാജഹാന്‍ നല്‍കിയ ഹരജിയിലാണ് വിധി.
Content Highlights:
CPM leaders MV Jayarajan and P Jayarajan strongly criticized the High Court order directing an FIR against Pinarayi Vijayan in the CMRL Exalogic case. They termed the ED action politically motivated and highlighted the denial of natural justice. CPM announced it will pursue legal remedies.




