Business
TODAY'S GOLD RATE|സ്വര്‍ണ വിലയില്‍ വര്‍ധന; പവന് ഒറ്റയടിക്ക് 840 രൂപ ഉയര്‍ന്നു
സ്വര്‍ണം ഗ്രാമിന് 13,815 രൂപയാണ് വില
കൊച്ചി|സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 105 രൂപയാണ് വര്‍ധിച്ചത്. പവന്റെ വിലയില്‍ 840 രൂപയാണ് ഉയര്‍ന്നത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 13,815 രൂപയും പവന് 1,10,520 രൂപയും ആയതായി കേരളാ ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അറിയിച്ചു(Today’s Gold Rate). ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് ഇന്ന് സ്വര്‍ണവില എത്തിയത്.
ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ലായിരുന്നു. അതിനുശേഷമാണ് ഇന്ന് ഒറ്റയടിക്ക് പവന് 840 രൂപയോളം വര്‍ധിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. യുഎസ് ഡോളറിന്റെ മുന്നേറ്റം മന്ദഗതിയിലായതും അമേരിക്കന്‍ ട്രഷറി ബോണ്ടുകളുടെ വരുമാനനിരക്ക് കുറഞ്ഞതും സ്വര്‍ണത്തിന് കരുത്തായി.
അതേസമയം, സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് വെള്ളി ഗ്രാമിന് 235 രൂപയിലും പവന് 2,350 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ശ്രദ്ധിക്കുക: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ ഉയര്‍ന്ന് ഒക്ടോബറിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ്. വിപണിയിലെ ഈ പെട്ടെന്നുള്ള വ്യതിയാനങ്ങളും അന്താരാഷ്ട്ര ട്രെൻഡുകളും മനസിലാക്കാൻ കൃത്യമായ gold price analysis അനിവാര്യമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ വരുമ്പോൾ തിടുക്കത്തിൽ ആലോചിക്കാതെ gold loan എടുക്കുന്നത് ഒഴിവാക്കുക. അടിയന്തര ഘട്ടങ്ങളിൽ മാത്രം അവസാന ആശ്രയമായി a loan against gold പരിഗണിക്കുകയും, അപേക്ഷിക്കുന്നതിന് മുമ്പ് വലിപ്പമേറിയ പലിശ നിരക്കുകളും വ്യവസ്ഥകളും പരിശോധിച്ച് today gold rate അടിസ്ഥാനമാക്കി ശരിയായ ധനകാര്യ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്യുക. ഒരു ബാങ്കിലോ ധനകാര്യ സ്ഥാപനത്തിലോ gold loan apply ചെയ്യുന്നതിന് മുൻപ് ഇന്നത്തെ gold rate, പലിശ നിരക്കുകൾ, തിരിച്ചടവ് ശേഷി എന്നിവ വ്യക്തമായി പഠിക്കേണ്ടതാണ്.
Content Highlights: Gold price in Kerala witnessed a sharp hike today with 22 karat gold rising by Rs 105 per gram and Rs 840 per pavan. According to the Kerala Gold and Silver Merchants Association, the price reached October’s highest level at Rs 13,815 per gram and Rs 1,10,520 per pavan. Silver prices remained steady.




