Connect with us

National

അസം സ്വദേശിനിയായ നര്‍ത്തകി ആന്ധ്രയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

യാത്രയ്ക്കിടയില്‍ കോച്ചില്‍ വലിയ ജനക്കൂട്ടമുണ്ടെന്നും ചുറ്റും പുരുഷന്മാര്‍ മാത്രമാണുള്ളത് ഭയമുണ്ടെന്നും അവര്‍ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അറിയിച്ചിരുന്നു

Published

|

Last Updated

വിശാഖപട്ടണം | അസമിലെ കാംരൂപ് ജില്ലയില്‍ നിന്നുള്ള 20 വയസ്സുള്ള യുവതിയെ ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയില്‍ റെയില്‍വേ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. ഡാന്‍സ് ട്രൂപ്പിന്റെ ഭാഗമായി വിശാഖപട്ടണത്തേക്ക് പോയതായിരുന്നു യുവതി. ദിബ്രുഗഡ് വിവേക് എക്‌സ്പ്രസില്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് യുവതിയെ കാണാതാകുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഗുവാഹത്തിയിലെ ബി ബറൂവ കോളേജിലെ വിദ്യാര്‍ഥിനിയായ യുവതി, ഡാന്‍സ് പരിപാടികള്‍ക്കായാണ് വിശാഖപട്ടണത്തേക്ക് യാത്ര തിരിച്ചത്. ഒക്ടോബര്‍ 10ന് ഗുവാഹത്തിയില്‍ നടക്കാനിരിക്കുന്ന ബേങ്ക് പരീക്ഷയില്‍ പങ്കെടുക്കാനായി അവര്‍ തിരിച്ചുവരാന്‍ തീരുമാനിക്കുകയായിരുന്നു.

ഒക്ടോബര്‍ 5ന് രാത്രി വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അസമിലേക്കുള്ള വിവേക് എക്‌സ്പ്രസില്‍ യുവതി കയറി. യാത്രയ്ക്കിടയില്‍ കോച്ചില്‍ വലിയ ജനക്കൂട്ടമുണ്ടെന്നും ചുറ്റും പുരുഷന്മാര്‍ മാത്രമാണുള്ളത് ഭയമുണ്ടെന്നും അവര്‍ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അറിയിച്ചിരുന്നു. ഒക്ടോബര്‍ 6ന് പുലര്‍ച്ചെ 2.39നാണ് യുവതി കുടുംബവുമായി അവസാനമായി സംസാരിച്ചത്. അതിനുശേഷം യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു

തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ഗുവാഹത്തിയിലെ ഗവണ്‍മെന്റ് റെയില്‍വേ പോലീസിലും റെയില്‍വേ ഹെല്‍പ്പ്ലൈന്‍ വഴിയും പരാതി നല്‍കി. ട്രെയിനിലെ എസ്2 കോച്ചില്‍ നിന്ന് യുവതിയുടെ ബാഗും സാധനങ്ങളും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയില്‍ റെയില്‍വേ ട്രാക്കിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്.

അപകടമോ അതോ മറ്റെന്തെങ്കിലും കാരണങ്ങളാണോ മരണത്തിലേക്ക് നയിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനും ഫോറന്‍സിക് പരിശോധനയ്ക്കും ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു. വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ യുവതിക്കൊപ്പം കണ്ട അജ്ഞാതനായ വ്യക്തിയെക്കുറിച്ചും പോലീസ് അന്വേഷണം നടത്തിവരുന്നുണ്ട്

Content Highlights: A 20-year-old dancer from Assam was found dead near railway tracks in Srikakulam, Andhra Pradesh. She went missing while returning from Visakhapatnam on the Vivek Express after expressing fear to her family about being surrounded by men. Police have launched a detailed investigation.

Latest