National
നാന പടേക്കറുടെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഗോവ പോലീസ്
സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പനാജി|ചലച്ചിത്ര നടന്‍ നാന പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഗോവ പോലീസ്. ഇന്നലെ പുലര്‍ച്ചെയാണ് നാനയെ ഗോവയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ രണ്ടുമണിയോടെ ശാരീരീക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതോടെ നാനാ പടേക്കര്‍ സുഹൃത്തുക്കളെ വിളിച്ചറിയിച്ചിരുന്നു. അഞ്ച് മണിയോടെ സുഹൃത്തുക്കള്‍ എത്തിയാണ് അദ്ദേഹത്തെ മണിപ്പാല്‍ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സ്വാഭാവികമരണമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ആശുപത്രി അധികൃതരും അറിയിച്ചിരുന്നു. സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിഎന്‍എസ്എസ് സെക്ഷന്‍ 194 പ്രകാരമാണ് പനാജി പോലീസ് ആണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നിതിന്‍ നായിക്കിനാണ് അന്വേഷണ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി നാനയുമായി ബന്ധമുള്ളവരുടെ മൊഴി രേഖപ്പെടുത്തുമെന്ന് പോലിസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോണ്‍ജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. രാത്രി വൈകി നടന്ന ചടങ്ങുകളില്‍ ചലച്ചിത്ര രംഗത്തുനിന്നുള്ള സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും കുടുംബാംഗങ്ങളും അന്തിമോപചാരം അര്‍പ്പിച്ചു.
Content Highlights:
Goa Police registered an unnatural death case as routine procedure following the passing of veteran actor Nana Patekar. Post-mortem reports confirmed natural causes after he was found unresponsive in Goa. His funeral was held with full state honors at his farmhouse in Maharashtra.


