Connect with us

Kerala

മാസപ്പടി വിവാദത്തില്‍ പിണറായിക്ക് നിര്‍ണായകം; കേസെടുക്കാത്തത് ചോദ്യം ചെയ്തുള്ള ഹരജിയില്‍ വിധി ഇന്ന്

ഇഡി നല്‍കുന്ന കത്തിന്‍മേല്‍ പോലീസ് നേരിട്ട് എഫ്ഐആര്‍ ഇടേണ്ടതുണ്ടോ എന്ന നിയമപ്രശ്നമാണ് കോടതി പ്രധാനമായും പരിഗണിച്ചത്

Published

|

Last Updated

കൊച്ചി |  സിഎംആര്‍എല്‍ – എക്സാലോജിക് മാസപ്പടി വിവാദത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്തുള്ള ഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്. ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിക്കുക.

ഗുരുതര കുറ്റകൃത്യങ്ങള്‍ അടങ്ങിയ കത്താണ് ഇഡിയുടെതെന്നും അതിനാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് പ്രാഥമിക അന്വേഷണം നടത്തേണ്ടതില്ലെന്നുമാണ് ഹരജിക്കാരനായ അഡ്വ. കെ എം ഷാജഹാന്റെ വാദം.  ഇഡി നല്‍കുന്ന കത്തിന്‍മേല്‍ പോലീസ് നേരിട്ട് എഫ്ഐആര്‍ ഇടേണ്ടതുണ്ടോ എന്ന നിയമപ്രശ്നമാണ് കോടതി പ്രധാനമായും പരിഗണിച്ചത്. ഇതിനായി ഇഡി ഡിജിപിക്ക് അയച്ച കത്തിന്റെ പകര്‍പ്പ് മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

അതേ സമയം, ഹരജി നിലനില്‍ക്കില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇഡിയുടെ വിവര ലഭ്യതയില്‍ ഉടന്‍ തന്നെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നും, ഇത് സംബന്ധിച്ച് വ്യക്തമായ സുപ്രീംകോടതി ഉത്തരവുകളുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു.

എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ സെക്ഷന്‍ 66(2) പ്രകാരം കൈമാറിയ വിവരങ്ങളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിന് നിയമപരമായ ബാധ്യതയുണ്ടെന്നും, സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ഇഡി കോടതിയില്‍ നിലപാടെടുത്തു

Content Highlights: The Kerala High Court will deliver its verdict today on a petition seeking a corruption case against Chief Minister Pinarayi Vijayan and his daughter Veena in the CMRL-Exalogic payoff issue. The court examined whether police must register an FIR directly based on information transferred by the ED

---- facebook comment plugin here -----

Latest