National
ആംബുലന്‍സിനുള്ളിലെ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപ്പിടിച്ചു; രോഗിക്ക് ദാരുണാന്ത്യം
ആംബുലന്‍സിലെ ബെഡില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ സുയോഷിന് പുറത്തിറങ്ങാന്‍ സാധിച്ചില്ല
ഭുവനേശ്വര്‍ | ഒഡീഷയിലെ മയൂര്‍ഭഞ്ചില്‍ ആംബുലന്‍സിനുള്ളില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രോഗി മരിച്ചു. സുയോഷ് ബാരിക് എന്ന യുവാവാണ് മരിച്ചത്. അപകടത്തില്‍ മറ്റ് രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.ഉഡല മെഡിക്കല്‍ കോളജില്‍ നിന്ന് ഭുവനേശ്വറിലെ സ്വകാര്യ ആശുപത്രിയിലേക്ക് സുയോഷിനെ മാറ്റുന്നതിനിടെയാണ് സംഭവം. ആംബുലന്‍സിനുള്ളില്‍ വച്ച് സുയോഷിന് ഓക്‌സിജന്‍ നല്‍കാനായി സിലിണ്ടറിന്റെ വാല്‍വ് തുറന്ന ഉടന്‍ തന്നെ ചോര്‍ച്ചയുണ്ടാവുകയും തീ പടര്‍ന്നുപിടിക്കുകയുമായിരുന്നു. തുടര്‍ന്ന് സിലിണ്ടര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു.
സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ആംബുലന്‍സിന്റെ മേല്‍ഭാഗം പൂര്‍ണമായി തകര്‍ന്ന് ഏകദേശം നാല്‍പത് അടിയോളം ദൂരേക്ക് തെറിച്ചുപോയി. ആംബുലന്‍സിലെ ബെഡില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ സുയോഷിന് പുറത്തിറങ്ങാന്‍ സാധിച്ചില്ല. ചുറ്റും തീ പടര്‍ന്നതോടെ രക്ഷാപ്രവര്‍ത്തകര്‍ വാതിലിലൂടെ അകത്തേക്ക് വലിച്ച് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു.
#AmbulanceAccident #OdishaNews #Mayurbhanj #OxygenCylinderBlast #SafetyAlert #TragicIncident #SirajLive #SirajDaily #MalayalamNews
Content Highlights: A tragic accident in Odisha Mayurbhanj claimed the life of a patient after an oxygen cylinder exploded inside an ambulance. Two others sustained severe injuries during the fire outbreak. Police have launched a detailed investigation into the cylinder leakage and explosion.


